71മത് ദേശീയ ചലചിത്ര പുരസ്കാര പ്രഖ്യാപനത്തെ ചൊല്ലി അടിമുടി വിവാദമാണ്.  പുരസ്കാരം നേടിയവരെ അഭിനന്ദിക്കുന്നതിനൊപ്പം അനര്‍ഹരെയാണ്  ജൂറി അംഗീകരിച്ചതെന്ന അക്ഷേപവും വ്യാപകമാണ് . കേരള സ്റ്റോറീസ് പോലുള്ള സിനിമകള്‍ക്ക് അവാര്‍ഡ് നല്‍കിയത് പ്രൊപ്പഗാന്‍ഡയാണെന്നതടക്കം വിമര്‍ശനങ്ങളുയരുന്നുണ്ട്. വിവാദമായ മറ്റൊരു പ്രഖ്യാപനമായിരുന്നു ഷാരുഖ് ഖാന് മികച്ച നടനുള്ള പുരസ്കാരം പ്രഖ്യാപിച്ചത്. നടന് പുരസ്കാരം ലഭിക്കുമെന്ന് ഒരിക്കല്‍ പോലും ഒരു സാധാരണ സിനിമാ ആസ്വാദകന്‍ പ്രതീക്ഷിച്ച് കാണില്ല.   മാര്‍ക്കറ്റില്‍ വിജയമായിരുന്നെങ്കിലും  ഷാരുഖ് ഖാന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നില്ല ജവാനിലേത്.  മികച്ച പ്രകടനം കാഴ്ചവച്ച പലരേയും  തഴഞ്ഞാണ് ഷാരുഖിന് പുരസ്കാരം നല്‍കിയത് എന്നതടക്കം വിമര്‍ശനങ്ങളുണ്ട്. 

ഷാരുഖ് ഖാന്‍ പോലും പ്രതീക്ഷിക്കാതെ കിട്ടിയ അവാര്‍ഡ് എന്നതടക്കം പരിഹാസങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കെ തനിക്ക് ലഭിക്കേണ്ട അവാര്‍ഡിനെക്കുറിച്ച് ഷാരൂഖ് ഖാന്‍ വാചാലനാകുന്ന ഒരു പഴയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ബോളിവുഡ് ഭരിക്കുന്ന ഷാരൂഖ് ഖാന്‍ തനിക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നത് 2004ലെ സ്വദേശ് എന്ന സിനിമയിലെ പ്രകടനത്തിനായിരുന്നു. 

2004ല്‍ ഇറങ്ങിയ സ്വദേശ് ഷാരൂഖ് ഖാന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമായാണ് നിരൂപകരും ആസ്വാദകരും കരുതുന്നത്. അശുതോഷ് ഗൗരീക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ നാസയില്‍ ജോലി ചെയ്യുന്ന മോഹന്‍ ഭാര്‍ഗവ എന്ന ഇന്ത്യക്കാരന്‍റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ്. അച്ഛനും അമ്മയുടെയും മരണശേഷം തന്നെ വളര്‍ത്തിയെടുത്ത കാവേരി അമ്മ എന്ന സ്ത്രീയെ തിരഞ്ഞ് മോഹന്‍ ഇന്ത്യയിലെത്തുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. 2004ല്‍  പുറത്തിറങ്ങിയ സിനിമ വന്‍ പരാജയമായെങ്കിലും മികച്ച നിരൂപക പ്രശംസയും കാലക്രമേണ കള്‍ട്ട് സ്റ്റാറ്റസും സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. 

2005ലെ ജൂറിയുട പരിഗണനയില്‍  രണ്ടു നടന്‍മാരായിരുന്നു മുന്നില്‍. . സ്വദേശിലെ അഭിനയത്തിന് ഷാരൂഖ് ഖാനും ഹം തുമ്മിലെ  പ്രകടനത്തിന് സേഫ് അലി ഖാനും. നേരിയ വോട്ടിന്‍റെ വ്യത്യാസത്തില്‍ സേഫ് അലി ഖാനെ മികച്ച നടനായി പ്രഖ്യാപിച്ചു. ആരാധരെ കടുത്ത നിരാശയിലാക്കിയ സംഭവമായിരുന്നു ഇത്. ഷാരൂഖ് ഖാന്‍   ആക്ഷന്‍ സിനിമകളിലേക്ക് തിരിയാന്‍ ഈ പുരസ്കാരം നിഷേധം കാരണമായെന്നും നിരീക്ഷണങ്ങളുണ്ട്.  ഇക്കാര്യം ഷാരൂഖ് പൊതുവദിയില്‍ പറയുകയും ചെയ്തിരുന്നു. ജവാന് പുരസ്കരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വിഡിയോ വൈറലായത്.

ENGLISH SUMMARY:

The 71st National Film Awards stirred up controversy with many critics claiming that several awards were given to undeserving recipients. One of the most debated decisions was the announcement of Shah Rukh Khan as Best Actor for his role in the film 'Jawan'. Many film enthusiasts and critics argue that while 'Jawan' was a commercial success, it was not his best performance. This has led to a resurfacing of an old video where Shah Rukh Khan himself speaks about which film he believed deserved a National Award. He mentioned his 2004 film 'Swades', widely regarded by critics as one of his finest performances. In 2005, for the 52nd National Film Awards, he was a strong contender for 'Swades' but lost to Saif Ali Khan for 'Hum Tum' by a narrow margin. This incident is now being discussed online, with many people stating that his performance in 'Jawan' was not on the same level as his role in 'Swades' or other actors' performances this year.