ആരും കൊതിച്ചു പോകും ... സത്യമായിട്ടും.! ഇതൊരു സിനിമ ഡയലോഗല്ല. പരസ്യവാചകമാണ്. ഗംഭീര ഹിറ്റായ തുടരും സിനിമയ്ക്ക് ശേഷം ബെൻസിനെയും ജോർജ് സാറിനെയും വിട്ടൊഴിഞ്ഞ് മോഹൻലാലും പ്രകാശ് വർമയും ഒരു പരസ്യചിത്രത്തിൽ ഒന്നിച്ചപ്പോൾ അതും വമ്പൻ ഹിറ്റ്.
ജ്വല്ലറി രംഗത്തെ പുത്തൻ രാജ്യാന്തര ശൃംഖലയായ വിൻസ്മേര ജ്വവൽസിന്റെ പരസ്യത്തിലാണ് മോഹൻലാലും പ്രകാശ് വർമയും വീണ്ടും ഒന്നിച്ചത്. ജീവിതത്തിലെന്നപോൽ മോഹൻലാൽ മോഹൻലാലായും പ്രകാശ് വർമ പരസ്യചിത്ര സംവിധായകനായും എത്തുന്നു.
പ്രകാശ് വർമ തന്നെ സംവിധായകനായ പരസ്യ ചിത്രത്തിൽ വിൻസ്മേര ജൂവൽസിന്റെ ബ്രാൻഡ് അംബാസിഡറായാണ് മോഹൻലാൽ എത്തുന്നത്. ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് കോഴിക്കോട്ട് വിൻസ്മേര ജ്വൽസ് മോഹൻലാൽ ഉദ്ഘാടനം ചെയ്യും. പ്രകാശ് വർമയും ഒപ്പമുണ്ടാകും.