എമ്പുരാനിലെ സായിദ് മസൂദിന് ശേഷം മറ്റൊരു മാസ് വേഷത്തില്‍ പൃഥ്വിരാജ്, വൈശാഖ് ചിത്രം ‘ഖലീഫ’യിലൂടെ സായിദ് അലിയായിട്ടാണ് വരുക, ‘പോക്കിരി രാജ’യ്ക്കു ശേഷം മലയാളത്തിന്റെ ഹിറ്റ് മേക്കർ വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം എന്നതും ഖലീഫ’യുടെ പ്രത്യേകതയാണ്. സിനിമയുടെ ആദ്യ ഷെഡ്യൂൾ ഓഗസ്റ്റ് ആറിന് ലണ്ടനിൽ ആരംഭിക്കും. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽവച്ച് നടന്നു.
പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ദുബായിയും പ്രധാന ലൊക്കേഷനാണ്. ജിനു ഏബ്രഹാം ആണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കാപ്പ, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനുവും പൃഥ്വിരാജും വീണ്ടും കൈകോർക്കുന്ന സിനിമയാണിത്. ഛായാഗ്രഹണം ജോമോൻ ടി. ജോൺ. സംഗീതം ജേക്സ് ബിജോയ്, എഡിറ്റർ ചമൻ ചാക്കോ, ആർട് ഷാജി നടുവിൽ