ആശുപത്രി കിടക്കയില്‍ നിന്നും അവശനിലയില്‍ വിഡിയോയുമായി നടന്‍ ബാലയുടെ മുന്‍ പാങ്കാളി ഡോ. എലിസബത്ത് ഉദയന്‍. താൻ മരിച്ചാൽ മുൻ ഭർത്താവും കുടുംബവുമായിരിക്കും ഉത്തരവാദികളെന്ന് എലിസബത്ത് വിഡിയോയില്‍ പറയുന്നു. മരിക്കുന്നതിന് മുൻപെങ്കിലും എനിക്ക് നീതി കിട്ടുമോ എന്ന തലക്കെട്ടോടെയാണ് എലിസബത്ത് വിഡിയോ പങ്കുവച്ചത്. മൂക്കിലൂടെ ട്യൂബിട്ട് നിലയിലാണ് എലിസബത്ത് സംസാരിക്കുന്നത്. എന്താണ് ആരോഗ്യ പ്രശ്നമെന്ന് എലിസബത്ത് വിഡിയോയില്‍ വ്യക്തമാക്കുന്നില്ല.
ഈ അവസ്ഥയിൽ വിഡിയോ ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്ന് പറഞ്ഞാണ് വിഡിയോ ആരംഭിക്കുന്നത്. ഭീഷണി വിഡിയോകൾ ചെയ്തും കൗണ്ടർ കേസുകൾ നൽകിയും എന്നെ തളർത്തി. എന്നെ വിവാഹം കഴിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. ആളുകളുടെ മുന്നിൽ വച്ച് ഭാര്യയാണ് എന്നു പറഞ്ഞതും റിസപ്‌ഷനും അഭിമുഖങ്ങളും നടത്തിയതുമൊക്കെ എന്തിനാണെന്ന് എനിക്ക് അറിയില്ല. ഞാന്‍ ഇപ്പോള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ മരിക്കുകയാണെങ്കില്‍ പൂര്‌ണ ഉത്തരവാദി ആ വ്യക്തിയാണെന്നും എലിസബത്ത് പറയുന്നു.
സ്ത്രീകൾ പരാതി നൽകിയാൽ നീതി ലഭിക്കുമെന്ന് കേട്ടിട്ടുണ്ടെങ്കിലും തന്റെ കാര്യത്തിൽ ഇതൊന്നുംനടന്നില്ലെന്നും എലിസബത്ത് പറഞ്ഞു. സോഷ്യൽ മീഡിയയിൽ എല്ലാം വിളിച്ചു പറയുകയും മുഖ്യമന്ത്രിയുടെ അടുത്ത് വരെ പരാതി നൽകുകയും ചെയ്തു. താൻ മരിച്ചു കഴിഞ്ഞാലും തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അവര്‍ വിഡിയോയില്‍ പറയുന്നു. മരിക്കുന്നതിന് മുൻപെങ്കിലും എനിക്ക് നീതി കിട്ടുമോ എന്ന തലക്കെട്ടോടെയാണ് എലിസബത്ത് വിഡിയോ പങ്കുവച്ചത്.