Image Credit : Instagram
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കോമഡി കഥാപാത്രങ്ങളിലൊന്നാണ് പഞ്ചാബി ഹൗസിലെ രമണന്‍. ഹരിശ്രീ അശോകന്‍ തകര്‍ത്തഭിനയിച്ച കഥാപാത്രത്തിന്‍റെ ഡയലോഗുകള്‍ ടിക് ടോക്ക് തുടങ്ങിയ കാലം തൊട്ട് ഹിറ്റാണ്. ഇപ്പോഴിതാ രമണന്‍റെ നിഷ്കളങ്കമായ ഡയലോഗ് ഏറ്റെടുത്തിരിക്കുകയാണ് ബോളിവുഡ് താരം വിദ്യ ബാലന്‍. 'എനിക്ക് ചപ്പാത്തി നഹി നഹീ..എനിക്ക് ചോര്‍..ചോര്‍..എന്നുപറയുന്ന' രമണന്‍റെ ഹിറ്റ് ഡയലോഗാണ് വിദ്യ ബാലന്‍ ലിപ് സിങ്കോടുകൂടി അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. രസകരമായ ഈ വിഡിയോ വിദ്യ ബാലന്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.
വിഡിയോ വൈറലായതോടെ നിരവധി പേരാണ് സംഭവം കലക്കിയെന്നുളള കമന്‍റുമായെത്തിയത്. ലിപ് സിങ്കിനൊപ്പം രമണന്‍റെ ഭാവങ്ങള്‍ കൂടിയായപ്പോള്‍ വിദ്യ ബാലന് കോമഡിയും നന്നായി വഴങ്ങുമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം. മിയ, ആര്യ , ദിവ്യ പ്രഭ, അനുമോള്‍, മഹിമ നമ്പ്യാര്‍ അടക്കമുളള മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കമന്‍റുമായെത്തി. നോര്‍ത്ത് ഇന്ത്യന്‍ ആരാധകര്‍ പോലും പഞ്ചാബി ഹൗസ് എന്നും രമണന്‍ എന്നുമെല്ലാം കമന്‍റുമായെത്തുന്നുണ്ട്. മലയാളത്തില്‍ കൂടുതല്‍ റീലുകള്‍ പ്രതീക്ഷിക്കുന്നെന്നും മലയാളത്തെ മറക്കാത്തതിന് നന്ദിയെന്നും ആരാധകരില്‍ ചിലര്‍ കുറിച്ചു. 10 ലക്ഷത്തിലധികം ആളുകളാണ് വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.
അതേസമയം 1998 ൽ പുറത്തിറങ്ങിയ 'പഞ്ചാബി ഹൗസ്' ആ വര്‍ഷം ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു. റാഫി മെക്കാര്‍ട്ടിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ലാല്‍, തിലകന്‍, മോഹിനി, ജോമോള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. ചിത്രം പിന്നീട് ഹിന്ദിയില്‍ ചുപ് ചുപ് കേ എന്ന പേരില്‍ റീമേക്ക് ചെയ്ത് റീലീസ് ചെയ്തിരുന്നു.