unni-mukundan-2

നടൻ ഉണ്ണി മുകുന്ദന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും അതിൽ നിന്ന് പുതിയതായി വരുന്ന പോസ്റ്റുകൾ തന്റേതല്ലെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. തന്റെ അക്കൗണ്ടിൽ നിന്ന് വരുന്ന ഏതെങ്കിലും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ പങ്കിടുകയോ ചെയ്യരുതെന്നും ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. 

പ്രശ്നം പരിഹരിക്കാൻ ഉള്ള ശ്രമം നടക്കുകയാണെന്നും തുടർന്നുള്ള വിവരങ്ങൾ എല്ലാവരെയും അറിയിക്കുമെന്നും നടൻ കുറിച്ചു. ‘ഉണ്ണി മുകുന്ദൻ ഫിലിംസ്’ എന്ന പേരിലുള്ള നിർമാണ കമ്പനിയുടെ പേജും ഹാക്ക് ചെയ്യപ്പെട്ടതായി താരം അറിയിച്ചു. ‘ഐ ആം ഉണ്ണി മുകുന്ദൻ’ എന്ന പേരിലാണ് താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജുള്ളത്. 2.9 ദശലക്ഷം ഫോളോവേഴ്സ് ഉള്ള പേജാണ് ഇത്. ‘ഗെറ്റ് സെറ്റ് ബേബി’ ആണ് താരത്തിന്റെ ഒടുവിൽ ഇറങ്ങിയ ചിത്രം.

ENGLISH SUMMARY:

Malayalam actor Unni Mukundan's Instagram account has been hacked. The actor took to Facebook to inform his followers that any new posts appearing on his Instagram page are not his own. He also warned users against clicking on any suspicious links or sharing personal information that might originate from his compromised account.