നടൻ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ സജീവ താരകമാണ്. ഇപ്പോൾ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണയും ഭർത്താവ് അശ്വിൻ ഗണേഷും. ഗർഭകാല വിശേഷങ്ങൾ ഇവർ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്ന വിഡിയോ താരം പങ്കുവച്ചിരിക്കുകയാണ്.
ഹൻസിക ഒഴികെ മറ്റെല്ലാവരും ദിയയ്ക്കും അശ്വിനും ഒപ്പം ആശുപത്രിയിലേക്ക് വരുന്നതായി വിഡിയോയില്‍ കാണിക്കുന്നുണ്ട്. അഹാനയും ഇഷാനിയും സിന്ധുവും കൃഷ്ണകുമാറും എല്ലാമുണ്ടായിരുന്നു. തങ്ങൾക്കിതൊരു മിഥുനം സ്റ്റൈൽ പ്രസവമാണെന്നാണ് ദിയ പറഞ്ഞത്. ആശുപത്രിയിലേക്ക് മേക്കപ്പ് സെറ്റും എടുത്തിട്ടുണ്ടെന്നും കുഞ്ഞ് ആദ്യം എന്നെ കാണേണ്ടത് ഇങ്ങനെയാണെന്നും ദിയ പറയുന്നു.
‘എന്റെ മേക്കപ്പ് ഐറ്റംസ് ഒക്കെ ഞാൻ എടുത്തു. കാരണം എന്റെ കുഞ്ഞ് എന്നെ ട്രെൻഡിയായി കണ്ടാൽ മതി. കുരുവൊന്നും വെച്ച മമ്മിയായി കാണരുത്. വന്നിറങ്ങുമ്പോൾ തന്നെ എന്ത് ഭംഗിയുള്ള മമ്മി എന്ന് വിചാരിച്ച് വേണം വരാൻ. ഒരു എക്സ്ട്രാ കോൺഫിഡൻസിന് വേണ്ടി മാത്രമാണ്. കൊച്ച് ഇറങ്ങി വരുമ്പോൾ അയ്യോ അമ്മയ്ക്ക് ഇത്രയും കുരുവുണ്ടായിരുന്നോ എന്ന് വിചാരിക്കരുത്. ഡെലിവറിക്ക് മുമ്പ് ഡേറ്റ്സ് കഴിക്കുന്നത് നല്ലതാണെന്ന് കേട്ട് രാവിലെ പത്ത് ഡേറ്റ്സ് കഴിച്ചിട്ടുണ്ട്. ബെെസ്റ്റാൻഡറായി അശ്വിനും അമ്മയും മാത്രമേയുള്ളൂ. അമ്മു നിൽക്കുന്നുണ്ടോയെന്ന് അറിയില്ല. എന്റെ വ്ലോഗിനുള്ള ഫൂട്ടേജുകൾ എടുത്ത് തരാമെന്ന് പറഞ്ഞു. അമ്മു വളരെ ഏസ്തെറ്റിക് ആയി എടുക്കും. ലാസ്റ്റ് മിനുട്ട് വരെ ഞാൻ ജ്വല്ലറിയുടെ ഫോട്ടോയും വീഡിയോയും എടുത്ത് കൊണ്ടിരിക്കുകയായിരുന്നു. കാരണം അവിടെ ചെന്ന് ഒന്നും ചെയ്യാനില്ലാതെ വെറുതെ കിടക്കുകയാണെങ്കിൽ പോസ്റ്റ് ഒക്കെയിട്ട് ഓ ബെെ ഓസി ആക്ടീവാക്കി വെക്കാലോ. നമ്മുടെ ചോറ് വരുന്ന വഴി നമുക്ക് വലുതാണല്ലോ എന്ന് ദിയ പറയുന്നുണ്ട്.
കമന്റിൽ ദിയയ്ക്ക് ആശംസകൾ അറിയിച്ചും പ്രാർത്ഥിച്ചും നിരവധി ആളുകളാണ് എത്തുന്നത്. ആൺകുഞ്ഞ് ആയിരിക്കുമോ പെൺകുഞ്ഞ് ആയിരിക്കുമോ എന്ന ഗസ്സിങ് ആണ് കൂടുതലും. എന്ത് ആയാലും ആരോഗ്യമുള്ള കുഞ്ഞിന് തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നവരും ഉണ്ട്.