സൈബറിടത്തെ വൈറല്‍ താരമാണ് ദിയ കൃഷ്ണയും ഭര്‍ത്താവ് അശ്വിനും, ഇരുവരും ഇപ്പോള്‍ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. ഗർഭകാല വിശേഷങ്ങൾ ഇവർ ആരാധകരോട് പങ്കുവെയ്ക്കാറുമുണ്ട്. ഇതിനിടെ, താൻ പ്രസവിച്ചെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണയും അച്ഛൻ കൃഷ്ണകുമാറും രംഗത്തെത്തിയിരിക്കുകയാണ്.
ഓൺലൈൻ വാർത്ത കണ്ട് താൻ പ്രസവിച്ചോ എന്നറിയാൻ അശ്വിന്റെ അമ്മ പോലും വിളിച്ചെന്ന് ദിയ പറയുന്നു. 'അശ്വിന്റെ അമ്മയും വിളിച്ചിരുന്നു. ദിയ പ്രസവിച്ച കാര്യം എന്റെയടുത്ത് എന്താ പറയാത്തത് എന്ന് ചോദിച്ചു. അവളെന്റെ സൈഡില്‍ ഇരുന്ന് വണ്ടി ഓടിക്കുകയാണ്, ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോള്‍ ഞാന്‍ പറയാം എന്നാണ് അശ്വിൻ മറുപടി നൽകിയത്', എന്ന് ദിയ കൃഷ്ണ പറഞ്ഞു. കഴിഞ്ഞ ദിവസം ദിയ പ്രസവിച്ചുവെന്ന തരത്തിൽ വാർത്തകൾ വന്നുവെന്നും ഇതോടെ പലരും തന്നെ വിളിച്ച് ആശംസകൾ അറിയിച്ചു എന്നുമാണ് കൃഷ്ണ കുമാർ പറയുന്നത്.
യൂട്യൂബ് ചാനലില്‍ കഴിഞ്ഞദിവസം പങ്കുവെച്ച വ്‌ളോഗിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. താന്‍ ഇതുവരെ പ്രസവിച്ചിട്ടില്ലെന്ന് ദിയ കൃഷ്ണയും വ്യക്തമാക്കി.‘സിന്ധു അറിഞ്ഞോ സംഭവം, എത്രയോപേര്‍ വിളിയോട് വിളി. കണ്‍ഗ്രാജുലേഷന്‍സ്, അപ്പൂപ്പനായല്ലേ, ഓസി പ്രസവിച്ചല്ലേ എന്ന്', കൃഷ്ണകുമാര്‍ വ്‌ളോഗില്‍ ഭാര്യ സിന്ധു കൃഷ്ണകുമാറിനോട് പറഞ്ഞു.
‘കുവൈത്തില്‍ നിന്ന് സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, കിച്ചു എന്റടുത്ത് പറഞ്ഞില്ലല്ലോ, കലക്കി, സോഷ്യല്‍ മീഡിയയിലൊക്കെ വന്നു കേട്ടോ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ ഓസി അവിടെ ഇരിക്കുന്നു. അവള്‍ക്ക് ഇപ്പോഴും വയറില്ലേ എന്നൊന്ന് നോക്കി. ഞാനറിയാതെ പ്രസവിച്ചോ എന്ന് അറിയണമല്ലോ’, എന്ന് കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.