മോഡലും നടിയുമായ ആൻസിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍.. ‘കൂടെവിടെ’ സീരിയലിലൂടെ ശ്രദ്ധ നേടിയ നടി പ്രാർത്ഥനയ്ക്കൊപ്പം പൂമാല ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് ‘With ma pondattii...’ എന്ന കുറിപ്പോടെ ആൻസിയ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതെന്താണ് സംഭവം എന്നാണ് സമൂഹമാധ്യമങ്ങളിൽ ചോദ്യമുയരുന്നത്. അമ്പല നടയിൽ വച്ച് താലി ചാർത്തിയും പരസ്പരം മാല അണിഞ്ഞും സീമന്ത രേഖയിൽ സിന്ദൂരം ചാർത്തിയും ആണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന വിഡിയോയും ഇവർ പങ്കുവച്ചിട്ടുണ്ട്. ഞാൻ എന്‍റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം കഴിച്ചു. ടോക്സിക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധമെന്നും പ്രാർത്ഥന കുറിച്ചു.

ആൻസിയയും പ്രാർത്ഥനയും പരസ്പരം മാല അണിയുന്നതും താലി കെട്ടുന്നതും സിന്ദൂരം ചാർത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്. അമ്പല നടയിൽ വെച്ചുള്ള ദൃശ്യങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും കൂടിയാണ് ആൻസിയ. പ്രാർത്ഥനയും മോഡലിംഗ് രംഗത്തു നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്. നേരത്തെ പോക്‌സോ കേസ് പ്രതി മുകേഷ് എം.നായര്‍ക്കൊപ്പം പ്രമോഷന്‍ വിഡിയോ ചെയ്ത് വൈറലായ ആളാണ് പ്രാർത്ഥന

ENGLISH SUMMARY:

Pictures shared on social media by model and actress Ansia have gone viral, sparking speculation about a possible marriage. Ansia posted photos on Instagram with actress Prarthana, known for her role in the serial 'Koodathai,' showing them wearing garlands. Ansia captioned the post, "With ma pondattii...", leading to widespread discussion and the photos quickly spreading across the internet