മനോഹരമായ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയ ഏറെ ആകാംഷയോടെയാണ് ദിയ കൃഷ്‌ണയുടെ വിവാഹവും വളകാപ്പ് ചടങ്ങുമെല്ലാം ഏറ്റെടുത്തത്. ഇപ്പോഴിതാ ദിയയുടെ കുഞ്ഞിനായി കാത്തിരിക്കുകയാണ് ആരാധകർ. അതിനിടെ ദിയ പ്രസവിച്ചു എന്ന തരത്തിലുള്ള വാർത്തകൾ ചില യൂട്യൂബ് ചാനലുകൾ നൽകിയിരുന്നു. അത് കണ്ട് പലരും തങ്ങളെ വിളിച്ച് ആശംസ അറിയിച്ചുവെന്നാണ് കൃഷ്‌ണകുമാർ തന്റെ പുതിയ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
വിദേശത്തുനിന്നുപോലും തനിക്ക് അപ്പൂപ്പനായതിന് അഭിനന്ദനം അറിയിച്ച് ഫോണ്‍കോളുകള്‍ വരുന്നുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. യൂട്യൂബ് ചാനലില്‍ കഴിഞ്ഞദിവസം പങ്കുവെച്ച വ്‌ളോഗിലായിരുന്നു കൃഷ്ണകുമാറിന്റെ പ്രതികരണം. താന്‍ ഇതുവരെ പ്രസവിച്ചിട്ടില്ലെന്ന് ദിയ കൃഷ്ണയും വ്യക്തമാക്കി.‘സിന്ധു അറിഞ്ഞോ സംഭവം, എത്രയോപേര്‍ വിളിയോട് വിളി. കണ്‍ഗ്രാജുലേഷന്‍സ്, അപ്പൂപ്പനായല്ലേ, ഓസി പ്രസവിച്ചല്ലേ എന്ന്', കൃഷ്ണകുമാര്‍ വ്‌ളോഗില്‍ ഭാര്യ സിന്ധു കൃഷ്ണകുമാറിനോട് പറഞ്ഞു. ഭര്‍ത്താവ് അശ്വിന്റെ അമ്മപോലും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കണ്ട് വിളിച്ചുചോദിച്ചുവെന്ന് ദിയ കൃഷ്ണയും തമാശരൂപേണ കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവ് അശ്വിന്റെ അമ്മപോലും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ കണ്ട് വിളിച്ചുചോദിച്ചുവെന്ന് ദിയ കൃഷ്ണയും തമാശരൂപേണ കൂട്ടിച്ചേര്‍ത്തു. അശ്വിന്റെ അമ്മയും വിളിച്ചിരുന്നു. എന്റടുത്ത് എന്താ പറയാത്തത് എന്ന് ചോദിച്ചു. അശ്വിന്‍ പറഞ്ഞു, അവളെന്റെ സൈഡില്‍ ഇരുന്ന് വണ്ടി ഓടിക്കുകയാണ്, അവള്‍ ഇതുവരെ പ്രസവിച്ചിട്ടില്ല. പ്രസവിക്കുമ്പോള്‍ ഞാന്‍ പറയാമെന്ന്', എന്നായിരുന്നു കൃഷ്ണകുമാറിന്റെ അടുത്തിരുന്ന ദിയ കൃഷ്ണ പറഞ്ഞത്.'കുവൈത്തില്‍നിന്ന് സുഹൃത്ത് വിളിച്ചിട്ട് പറഞ്ഞു, കിച്ചു എന്റടുത്ത് പറഞ്ഞില്ലല്ലോ, കലക്കി, സോഷ്യല്‍മീഡിയയിലൊക്കെ വന്നുകേട്ടോ എന്ന്. ഞാന്‍ നോക്കിയപ്പോള്‍ ഓസി അവിടെ ഇരിക്കുന്നു. അവള്‍ക്ക് വയറില്ലേ എന്ന് നോക്കി. എപ്പോഴെങ്കിലും പ്രസവിച്ചോ എന്ന് നോക്കി', കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.