അന്താരാഷ്ട്ര യോഗാ ദിനത്തിൽ യോഗ ചെയ്യുന്ന ചിത്രം പങ്കുവെച്ച നടി ലിസിക്ക് സമൂഹമാധ്യമത്തില്‍ കയ്യടി. അസൂയപ്പെടുത്തുന്ന മെയ് വഴക്കമാണ് താരത്തിന് എന്നായിരുന്നു കമന്‍റുകള്‍.
ശരീരം, മനസ്സ്, ആത്മാവ് എന്നിവയുടെ കാൻവാസിൽ അവബോധത്തിന്‍റെ കലയാണ് യോഗ എന്നാണ് ലിസി ചിത്രത്തോടൊപ്പം കുറിച്ചത്. നിരവധി പേരാണ് ലിസി പോസ്റ്റ് ചെയ്ത ചിത്രത്തിന് പ്രതികരണവുമായെത്തിയത്. മനോഹരം എന്നും സർവാംഗാസനയുടെ പെർഫെക്ഷൻ എന്നുമെല്ലാമാണ് കമന്‍റുകള്‍. ചെറിയ കുശുമ്പ് തോന്നുന്നു എന്നും പ്രതികരിച്ചവരുണ്ട്. മകൾ കല്യാണി പ്രിയദർശനെ ടാഗ് ചെയ്തുകൊണ്ടുള്ള കമന്‍റുകളും പോസ്റ്റിന് താഴെയുണ്ട്.
ചെന്നൈയില്‍ ആധുനിക സംവിധാനങ്ങളോടെയുള്ള സ്റ്റുഡിയോ നടത്തുകയാണ് ലിസി ഇപ്പോള്‍. തന്‍റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.