മലയാളം ത്രില്ലര്‍ സിനിമകള്‍ക്ക് കേരളത്തിന് പുറത്തേക്ക് പുതിയ മേല്‍വിലാസം രചിച്ച ചിത്രമാണ് മോഹന്‍ലാല്‍–ജീത്തു ജോസഫ് കൂട്ടുകെട്ടിന്‍റെ ദൃശ്യം. ചിത്രത്തിന് തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിലും മാത്രമല്ല ചൈനീസിലേക്ക് പോലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഫ്രാഞ്ചൈസിന്‍റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇതിനിടയക്ക് ഹിന്ദിയില്‍ മൂന്നാം ഭാഗം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ഒറിജിനല്‍ മലയാളം സിനിമ എന്ന് വരും എന്ന ആശങ്കയിലായിരുന്നു സിനിമ പ്രേമികള്‍.
എന്നാല്‍ ആരാധകര്‍ക്ക് ആവേശമായി ദൃശ്യം മൂന്നാം ഭാഗത്തെ പറ്റിയുള്ള വമ്പന്‍ അപ്ഡേറ്റാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഈ വര്‍ഷം ഓക്ടോബറില്‍ തുടങ്ങും. ആശിര്‍വാദ് സിനിമാസ് തന്നെയാണ് വിവരം പുറത്തുവിട്ടത്. മോഹന്‍ലാലും ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരും ആശിര്‍വാദ് സിനിമാസ് പുറത്തുവിട്ട വിഡിയോയില്‍ എത്തുന്നുണ്ട്.
2013-ലാണ് ദൃശ്യത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. രണ്ടാം ഭാഗം ദൃശ്യം ദി റിസംഷന്‍ എന്ന പേരിൽ 2021ലാണ് എത്തിയത്. മോഹന്‍ലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.