കാവ്യ മാധവൻ എന്ന പേര് നീലേശ്വരം എന്ന ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി മാറുന്നതിന് പിന്നില്‍ പി. മാധവൻ എന്ന മനുഷ്യന്‍റെ ഒരായുസിന്‍റെ പ്രയത്നം ഉണ്ട്, കലോത്സവവേദികളിൽ മകൾക്കൊപ്പം എപ്പോഴും ആ അച്ഛനുണ്ടായിരുന്നു. അവിടെ നിന്ന് ഷൂട്ടിംങ് സെറ്റുകളിലും യാത്രകളിലും എല്ലാം കാവ്യയ്ക്ക് കൂട്ട് അച്ഛൻ മാധവൻ ആയിരുന്നു. സിനിമക്കാര്‍ക്കും നാട്ടുകാര്‍ക്കും അദ്ദേഹം മാധവേട്ടനായിരുന്നു, സുപ്രിയ ടെക്സ്റ്റൈൽസ് ഉടമകൂടിയായിരുന്നു അദ്ദേഹം.
അച്ഛന്റെ വാത്സല്യം സ്നേഹം കഷ്ടപ്പാട് ഒക്കെ ഉള്ളതുകൊണ്ടാണ് താൻ ഇത്രത്തോളം എത്തിയതെന്ന് പലപ്പോഴും കാവ്യാ പറഞ്ഞിട്ടുണ്ട്. നീലേശ്വരം പള്ളിക്കര കുടുംബാംഗവമായ പി. മാധവന്റെ വിയോഗം ഇന്ന് പുലർച്ചയോടെയായിരുന്നു.എഴുപത്തിയഞ്ച് വയസായിരുന്നു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.സംസ്കാരം പിന്നീട് കൊച്ചിയിൽ. ഭാര്യ: ശാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.