TOPICS COVERED

ആസിഫ് അലിയെ നായകനാക്കി സേതുനാഥ് പദ്മകുമാര്‍ സംവിധാനംചെയ്ത 'ആഭ്യന്തര കുറ്റവാളി'  തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സഹദേവന്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. ഗാര്‍ഹിക പീഡന നിയമത്തിന്റെ പുരുഷ പക്ഷത്തുനിന്നുള്ള ആഖ്യാനമാണ് ചിത്രം നടത്താന്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ ആസിഫ് അലിക്കും പ്രശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ ബാല.

'മാമാ ഭയങ്കര സോഫ്റ്റ്, ചിന്ന കൊളന്ത മാതിരി, അടിപൊളി' എന്നാണ് കോകിലയുടെ മറുപടി

‘ജീവിതത്തില്‍ നടന്ന കാര്യങ്ങള്‍ വരുമ്പോള്‍ യഥാര്‍ഥത്തില്‍ ഫീല്‍ ആവും. ചില കാര്യങ്ങള്‍ കണ്ട് കണ്ണുനിറഞ്ഞു, പക്ഷേ കണ്‍ട്രോള്‍ ചെയ്തു ഞാന്‍’– ബാല പറഞ്ഞു,  ഇതിനിടെ ചാനലുകള്‍ പറയുന്നതു പോലെ താന്‍ സൈക്കോ ആണോ എന്ന് കോകിലയോട് ബാല ചോദിക്കുന്നുണ്ട്. തനിക്കു നേരെ ഉയരുന്ന വിമര്‍ശനങ്ങളെ പരാമര്‍ശിച്ചായിരുന്നു ബാലയുടെ ചോദ്യം. 

മുഖത്ത് അടിക്കാറുണ്ടോ എന്ന് വീണ്ടും ബാല ചോദിച്ചപ്പോള്‍, 'മാമാ ഭയങ്കര സോഫ്റ്റ്, ചിന്ന കൊളന്ത മാതിരി, അടിപൊളി' എന്നാണ് കോകില മറുപടി പറയുന്നത്. കുപ്പി എടുത്ത് തലയ്ക്ക് അടിക്കുന്ന ആളാണോ ഞാന്‍ എന്നും ബാല ചോദിക്കുന്നുണ്ട്. ആദ്യം ഇത്തരം ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര ദേഷ്യം വരും. ഇത്രയ്ക്ക് കള്ളത്തരമോ? പിന്നീട് ഡെയ്‌ലി കേട്ടുകേട്ടു എന്റര്‍ടെയ്ന്‍മെന്റ് ആയി - ബാലയുടെ ഈ വാക്കുകള്‍ക്കെതിരേ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്. വീണ്ടും തുടങ്ങിയോ എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്.

ENGLISH SUMMARY:

Actor Bala has praised Asif Ali for his performance in the recently released film 'Abhyanthara Kuttavali,' directed by Sethunath Padmakumar. Asif Ali plays the character of Sahadevan in the movie, which attempts to narrate the male perspective of domestic violence law. Bala's appreciation comes amidst his own recent public statements and controversies, leading to questions about whether he is "starting again" with his public pronouncements.