asif-ali-abhyanthara-kuttavali

TOPICS COVERED

മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുന്നോട്ടു കുതിക്കുകയാണ്. രണ്ടാം ദിനം കേരളത്തിലും വിദേശരാജ്യങ്ങളിലും മികച്ച ടിക്കറ്റ് ബുക്കിങ് ആണ് ചിത്രം നേടിയത്. കേരളത്തിൽ ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾക്ക് അപ്പുറം പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം പെരുന്നാൾ ദിനമായ ഇന്നലെ അഡിഷണൽ ലേറ്റ് നൈറ്റ് ഷോകൾ നടക്കുകയും ആ ഷോകളും ഹൗസ്ഫുൾ ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. 

കിഷ്കിന്ധാകാണ്ഡം, രേഖാ ചിത്രം എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒരു ആസിഫ് അലി ചിത്രം സൈലന്റ് ഹിറ്റിലേക്ക് കുതിക്കുകയാണ്. പുരുഷന്റെ വിവാഹ ശേഷമുള്ള പ്രശ്നങ്ങൾ പറയുന്ന സിനിമക്ക് സ്ത്രീകളുടെയും കയ്യടി ലഭിക്കുന്നതാണ് ഏറെ പ്രത്യേകത. തിയേറ്ററിൽ വർഷങ്ങൾക്കു ശേഷം പ്രേക്ഷകരുടെ കൈയടി ഇടയ്ക്കു ഇടയ്ക്കു ലഭിക്കുമ്പോൾ സാധാരണക്കാരനായ സഹദേവന്റെ കഥാപാത്രവും ആഭ്യന്തര കുറ്റവാളി എന്ന ചിത്രവും വിജയത്തിലേക്ക് കുതിക്കുകയാണ്. ജഗദീഷ്, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ എന്നിവരുടെ കൈയടി വാങ്ങുമ്പോൾ ജ്യേഷ്‌ഠനുജന്മാരെ പോലെ സുഹൃത്തുക്കളുടെ വേഷം അവതരിപിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു.  

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. 

തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി,വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.

ആഭ്യന്തര കുറ്റവാളിയുടെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റർ: സോബിൻ സോമൻ, സംഗീതം: ബിജിബാൽ, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്കോർ: രാഹുൽ രാജ്, ആർട്ട് ഡയറക്ടർ: സാബു റാം, പ്രൊഡക്ഷൻ കൺട്രോളർ: ജിത്ത് പിരപ്പൻകോട്, ലൈൻ പ്രൊഡ്യൂസർ: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനർ: നവീൻ ടി ചന്ദ്രബോസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണൻ, ഗാനരചന: മനു മൻജിത്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: പ്രേംനാഥ്, സൗണ്ട് ഡിസൈൻ: ധനുഷ് നയനാർ, ഫിനാൻസ് കൺട്രോളർ: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടർ: സാൻവിൻ സന്തോഷ്, അരുൺ ദേവ്, സിഫാസ് അഷ്റഫ്, സ്റ്റിൽസ്: സലീഷ് പെരിങ്ങോട്ടുകര, അനൂപ് ചാക്കോ, പബ്ലിസിറ്റി ഡിസൈൻ: മാമി ജോ, പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ.

ENGLISH SUMMARY:

Malayalam's beloved actor Asif Ali's film Abhiyumthara Kuttavalikal is racing ahead after winning hearts. On its second day, the movie witnessed excellent ticket bookings both in Kerala and overseas. With houseful and fast-filling shows across Kerala, additional late-night screenings were arranged on the festive day due to high demand — and those too turned houseful.