sneha-vijayakumar-shine

സേലത്ത് ധര്‍മ്മപുരിയിലെ അപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരിച്ച അതേസ്ഥലത്ത്   അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന്  നടി സ്നേഹ ശ്രീകുമാര്‍. അന്ന് തങ്ങളുടെ കൂട്ടിത്തിലുണ്ടായിരുന്ന ഒരാളും മരിച്ചിരുന്നുവെന്നും സ്നേഹ പറഞ്ഞു. ഷൈനൊപ്പം ശക്തമായി നിന്ന   അച്ഛൻ ആണ് പോയതെന്നും ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടതെന്നും ഫേസ്​ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ സ്നേഹ പറഞ്ഞു. 

 

സ്നേഹയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

'വളരെ ദുഃഖകരമായ വാർത്ത... ആദരാഞ്ജലികൾ. സേലത്തിനടുത്തു ധർമ്മപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു ഛായാമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്. സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങിനെ മാറിയെന്നു അറിഞ്ഞൂടാ.. ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്. 

ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്.. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലെ എന്ന് ചോദിക്കുന്നവർക്കായി, അങ്ങിനെ അല്ല. അങ്ങിനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്.. തെറ്റുപറ്റിയത് കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെ നിന്ന ഒരു അച്ഛൻ ആണ് പോയത്.. ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്..

ENGLISH SUMMARY:

Actress Sneha Sreekumar revealed that she had also met with an accident at the same spot in Dharmapuri, Salem, where actor Shine Tom Chacko's father recently lost his life. She mentioned that one of their companions had died in that accident. In a Facebook post, Sneha expressed that Shine lost a father who always stood strongly by him, and criticized those posting negative comments under news reports, saying they are the ones who truly need help.