TOPICS COVERED

ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്എസ് സ്കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ സലിംകുമാർ പരിപാടിക്കു ശേഷം തിരികെ പോകവെ കാൽ വഴുതി വീണു. പെട്ടെന്നു തന്നെ ഒപ്പമുണ്ടായിരുന്നവർ അദ്ദേഹത്തെ പിടിച്ചുയർത്തി. പിന്നീട് കാറിലേക്ക് അദ്ദേഹം സ്വയം നടന്നു പോകുകയും ചെയ്തു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു മടങ്ങവെയായിരുന്നു സംഭവം.

നടന്നുവരുന്നതിനിടെ പെട്ടെന്ന് കാല്‍ മടങ്ങി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഇത് കണ്ട് ഞെട്ടുകയും ഓടിയെത്തി അദ്ദേഹത്തെ എഴുന്നേല്‍പ്പിക്കാന്‍ സഹായിക്കുന്നതും കാണാം. പ്രസ്തുത പരിപാടിയിൽ സലീം കുമാര്‍ നടത്തിയ പ്രസംഗം വൈറലാണ്, ‘മൊബൈൽ ഫോൺ വന്നതോടെ കുട്ടികളുടെ എല്ലാ കഴിവുകളും നഷ്ടപ്പെട്ടു. കുട്ടികളിലേക്ക് ഇവ നെഗറ്റിവ് എനർജി കയറ്റി വിടുകയാണ്. സെലിബ്രിറ്റികളിൽ തന്നെ എടുത്തു നോക്കിയാൽ, വൃത്തികേടു കാണിക്കുന്നവനാണ് പിളളേരുടെ ഹീറോ. പണ്ടൊക്കെ യേശുദാസിന്റെയും ജയചന്ദ്രന്റെയും പാട്ടുകളായിരുന്നു നമുക്കിഷ്ടം. ഇന്നങ്ങനെയല്ല തെറ്റിച്ചുപാടാം, ശുദ്ധിയില്ലാതെ പാടാം. അതാണ് അവരുടെ സെലിബ്രിറ്റി.’ സലിംകുമാർ പറഞ്ഞു.

ENGLISH SUMMARY:

Popular actor Salim Kumar had a minor scare when he slipped and fell at the Chelembra NNMHSS school entrance ceremony. The incident occurred as he was leaving after inaugurating the event. Thankfully, those accompanying him quickly reacted and helped him up. He was able to walk to his car unassisted afterward, indicating no serious injury.