padmarajan-mohanlal

TOPICS COVERED

തൂവാനത്തുമ്പികളിലെ ജയകൃഷ്ണനെയും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനെയും വീണ്ടും ഓര്‍മിച്ച് നടന്‍ മോഹന്‍ലാല്‍. പി. പത്മരാജന്‍ പുരസ്കാരവേളയിലാണ് ലാല്‍ മലയാളികളുടെ പ്രിയ സംവിധായകന്റെ കഥാപാത്രങ്ങളിലേക്ക് തിരികെ യാത്ര നടത്തിയത്. തിരുവനന്തപുരം ടഗോര്‍ തീയറ്ററിലായിരുന്നു സമ്മേളനം.

മലയാളകഥാ സാഹിത്യത്തിനും ചലച്ചിത്രത്തിനും കാലത്തെ അതിജീവിച്ച ആസ്വാദന തലം സമ്മാനിച്ച പി. പത്മരാജന്റെ ഓര്‍മകള്‍ തങ്ങിനിന്ന വൈകുന്നരം. പത്മരാജന്റെ അഞ്ചുചിത്രങ്ങളില്‍ കഥാപാത്രമായ മോഹന്‍ലാല്‍  ജയകൃഷ്ണനെയും സോളമനെയും പ്രത്യേകം ഓര്‍ത്തെടുത്തു.

പി. പത്മരാജന്‍   ചലച്ചിത്ര പുരസ്കാരം ഫെമിനിച്ചി ഫാത്തിമ ഒരുക്കിയ ഫാസില്‍ മുഹമ്മദ്,  നോവലിന് എസ്. ഹരീഷ് , ചെറുകഥയ്ക്ക് പി.എസ് റഫീഖ് എന്നിവര്‍ ഏറ്റുവാങ്ങി. മികച്ച നവാഗത നോവലിസ്റ്റിനുള്ള അവാര്‍ഡ്  ഐശ്വര്യ കമലയ്ക്കാണ്. 

ENGLISH SUMMARY:

Actor Mohanlal recently revisited his memorable roles as Jayakrishnan from Thoovanathumbikal and Solomon from Namukku Parkkan Munthirithoppukal, two iconic characters from director P. Padmarajan's films. Mohanlal shared these reflections during the P. Padmarajan Award ceremony, which was held at the Tagore Theatre in Thiruvananthapuram. This event offered a moment for the actor to commemorate the beloved director's enduring characters.