അഭിനയവും മോഡലിങ്ങും തൊഴിലായി സ്വീകരിച്ചതിന്‍റെ പേരില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന ആളാണ് രേണു സുധി. രേണുവിന്‍റെ പരാമർശങ്ങളും ചർച്ചയാകാറുണ്ട്. അത്തരത്തിൽ വീണ്ടും രേണു വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ഡീപ് ലിപ് ലോക്ക് ചെയ്യില്ലെന്നും കഥാപാത്രം ആവശ്യപ്പെട്ടാൽ ചുണ്ടുകൾ മുട്ടിക്കുന്ന സീനുകൾ ചെയ്യുന്നതിന് തടസമില്ലെന്നുമുള്ള പ്രസ്താവനയാണ് രേണു സുധിയെ വീണ്ടും വൈറലാക്കിയത്.
'എനിക്ക് ഉമ്മയോട് താല്‍പ്പര്യമില്ല. പിന്നെ എങ്ങനെയാണ് ലിപ് ലോക്ക് ചെയ്യുന്നത്. ലിപ് ലോക്ക് ചെയ്യില്ല, ജസ്റ്റ് ഒരു ഉമ്മ അല്ലെങ്കില്‍ ചുണ്ട് ചെറുതായൊന്ന് മുട്ടിക്കേണ്ട സീന്‍ വന്നാല്‍ ഓക്കേ. അതിനപ്പുറമില്ല. ഇനിയിപ്പോ മുന്നോട്ട് നായകന്‍റെ ചുണ്ടില്‍ ചെറുതായൊന്ന് മുട്ടീ മുട്ടീല എന്ന രീതിയില്‍ ചെയ്യണം എന്നാണെങ്കില്‍ ഞാന്‍ ഓക്കെയാണ്. പക്ഷേ ഡീപ്പ് ലിപ് ലോക്കൊന്നും ഞാന്‍ ചെയ്യില്ല'. രേണു സുധി പറയുന്നു.
സമൂഹമാധ്യമങ്ങളിലെ വൈറല്‍ താരമാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യയായ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന രേണു സൈബർ ലോകത്ത് സജീവമാണ്. ഫോട്ടോ ഷൂട്ടുകളുടെയും ആൽബങ്ങളുടെയും റീലുകളുടെയുമൊക്കെ പേരിലാണ് രേണു വിമര്‍ശനം കേള്‍ക്കാറുള്ളതെങ്കിലും വീഡിയോകൾക്കെല്ലാം വലിയ പ്രചാരമാണ് ലഭിക്കുന്നത്.