Image Credit: instagram.com/urvashirautela/
വ്യത്യസ്ത ഫാഷന്‍ സെന്‍സുകൊണ്ടും വസ്ത്രങ്ങളിലെ സ്റ്റൈലിങിനും പ്രശസ്തയാണ് ഉർവശി റൗട്ടേല. പതിവുപോലെ ഇത്തവണയും ഉര്‍വശിയുടെ കാന്‍ ചിത്രങ്ങള്‍ വൈറലാണ് എന്നാല്‍ ചര്‍ച്ച മറ്റൊരു തരത്തിലാണ് എന്നുമാത്രം. ഇന്‍റര്‍ നെറ്റില്‍ വൈറലായ വിഡിയോയില്‍ ഉർവശി റൗട്ടേല ആരാധകരോട് കൈവീശി ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത് കാണാം. അവരുടെ വസ്ത്രത്തിലെ ‘ദ്വാരമാണ്’ നെറ്റിസണ്‍സിന്‍റെ കണ്ണില്‍പ്പെട്ടത്.
നിരവധി സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് നടിയെ പരിഹസിച്ചുകൊണ്ട് ഈ വിഡിയോ പങ്കിട്ടത്. കാനില്‍ കീറിയ വസ്ത്രം ധരിച്ച ആദ്യ ഇന്ത്യക്കാരി എന്നാണ് പലരും ഉര്‍വശിയെ പരിഹസിച്ചത്. ‘തിരക്ക് കാരണം ശ്രദ്ധിച്ചിട്ടുണ്ടാകില്ല, എനിക്ക് അവളോട് സഹതാപം തോന്നുന്നു’ എന്നിങ്ങനെ നീളുന്നു സമൂഹമാധ്യമങ്ങളിലെ കമന്‍റുകള്‍. ഫാഷൻ കമന്റേറ്റർ ഡയറ്റ് സബ്യ ഇൻസ്റ്റാഗ്രാം സ്റ്റോറീസിൽ വിഡിയോ പങ്കിട്ട് ‘അവിടെ ഒരു ദ്വാരമുണ്ടോ?’ എന്നാണ് കുറിച്ചത്!
നജാ സാദെ കൊച്ചറിന്റെ കറുത്ത സിൽക്ക് ടഫെറ്റ ഗൗൺ ആണ് ഉർവശി റൗട്ടേല ധരിച്ചിരുന്നത്. ക്രൂ നെക്ക്‌ലൈന്‍, നീണ്ട ഷിയർ സ്ലീവുകള്‍, വലിയ പ്ലീറ്റുകള്‍ എന്നിവയായിരുന്നു വസ്ത്രത്തിന്‍റെ പ്രത്യേകതകള്‍. നാടകീയതയും ഗാംഭീര്യവും കലർന്ന ലുക്കിലായിരുന്നു കാനില്‍ ഉര്‍വശി എത്തിയത്. പിന്നാലെ റെഡ് കാർപെറ്റ് ലുക്ക് പെട്ടെന്ന് തന്നെ ചർച്ചാവിഷയമായി മാറുകയായിരുന്നു.
നേരത്തെയുള്ള ഉർവശി റൗട്ടേലയുടെ കാൻലുക്കിനെയും നെറ്റിസണ്‍സ് വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. കാനിന്‍റെ റാണിയെന്നു പലകുറി വിശേഷിപ്പിക്കപ്പെട്ട ഐശ്വര്യ റായിയെ അനുകരിക്കാനുള്ള വിഫലശ്രമമാണ് ഉർവശി നടത്തിയതെന്നായിരുന്നു നെറ്റിസണ്‍സിന്‍റെ അഭിപ്രായം. വസ്ത്രധാരണം മികച്ചതായിരുന്നെങ്കിലും മേക്കപ്പും ഹെയർസ്റ്റൈലും തീരെ ഇണങ്ങുന്നതായിരുന്നില്ലെന്നും വിമര്‍ശനങ്ങളുണ്ടായി. ഫിലിപ്പിനോ ഫാഷൻ ഡിസൈനറായ മൈക്കൽ സിൻകോയുടെ മൾട്ടി കളർ ഗൗണിലാണ് ഉർവശി റെഡ് കാർപെറ്റിലെത്തിയത്.