TOPICS COVERED

അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്തുവന്ന ചിത്രമാണ് ബ്രൊമാന്‍സ്. ചിത്രം ഒടിടിയില്‍ വന്നതിനുപിന്നാലെ മാത്യുവിന്‍റെ കഥാപാത്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കഥാപാത്രമായുള്ള പ്രകടനം ഓവറാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം. ആ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് മാത്യു. ഓവറായതുകൊണ്ടാണ് ആളുകള്‍ വിമര്‍ശിക്കുന്നതെന്ന് മാത്യു പറഞ്ഞു. അത് മെച്ചപ്പെടുത്താനാണ് നോക്കേണ്ടതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു. 

'ഒടിടി ഓഡിയന്‍സ്, തിയേറ്റര്‍ ഓഡിയന്‍സ് എന്നില്ല, എല്ലാം ഒറ്റ ഓഡിയന്‍സാണ്. ആ കഥാപാത്രത്തിന്‍റെ മീറ്റര്‍ തെറ്റിപ്പോയി എന്നാണ് എനിക്ക് തോന്നുന്നത്. ആള്‍ക്കാര്‍ ഓവറാണെന്ന്  പറയുന്നത് ഓവര്‍ ആയിട്ടുതന്നെയാണ്. ആ കഥാപാത്രത്തിന് ഒരു മെഡിക്കല്‍ സിറ്റുവേഷനുണ്ട്. ഭൂരിപക്ഷം ആളുകള്‍ക്ക് അത് വര്‍ക്കായിട്ടില്ല എന്നത് മനസിലാക്കാവുന്നതേയുള്ളൂ. ഓഡിയന്‍സോ പ്ലാറ്റ്​ഫോമോ മാറിയതിന്‍റെ പ്രശ്നമല്ല. അത് ചെയ്​തതിന്‍റെ പ്രശ്നമാണ്. കുറച്ചുകൂടി വൃത്തിക്ക് എല്ലാവര്‍ക്കും കണ്‍വിന്‍സിങ്ങാവുന്ന തരത്തില്‍ ചെയ്യണമായിരുന്നു. ഷൂട്ടിന്‍റെ സമയത്ത് എടുത്ത ജഡ്ജ്​മെന്‍റ് പ്രശ്നമാണ്,' മാത്യു പറഞ്ഞു. 

ചെയ്​തതിന് പ്രശ്നങ്ങള്‍ പറയുമ്പോള്‍ വിഷമം വരുമെന്നും പക്ഷേ എന്തുകൊണ്ടാണ് അവരത് പറയുന്നതെന്ന് മനസിലാക്കി മെച്ചപ്പെടുത്താന്‍ നോക്കുക എന്നുള്ളതാണ് നമുക്ക് ചെയ്യാന്‍ പറ്റുന്നതെന്നും മാത്യു കൂട്ടിച്ചേര്‍ത്തു.  

ENGLISH SUMMARY:

The film Bromance, starring Arjun Ashokan, Mathew Thomas, and Mahima, has stirred discussions after its release on OTT. Mathew Thomas's character in the movie drew sharp criticism, with many viewers stating that his performance was over-the-top. Now, Mathew has responded to the criticism, addressing the concerns raised about his portrayal.