ദിലീപ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി വന്നത് മുതൽ രാത്രി 11 മണിക്കും 12 മണിക്കും ശേഷം തിയേറ്റർ ഫുള്ളാവുകയാണെന്ന് നിർമ്മാതാവ് ലിബർട്ടി ബഷീർ. പടം ഹിറ്റായത് കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. രാത്രി 12 മണിക്ക് ശേഷം അഡിഷണൽ ഷോ നടക്കുന്നുണ്ട്. എന്റെ തിയേറ്ററിൽ മാത്രമല്ല, പല തിയറ്ററുകളിലും രാത്രിയിലെ അഡിഷണൽ ഷോ ഹൗസ് ഫുള്ളാവുക എന്നത് അപൂർവമാണെന്നും അദ്ദേഹം വിഡിയോയിലൂടെ പറഞ്ഞു.
ദിലീപിന്റെ തിരിച്ചു വരവാണിത്. കുറേ കാലത്തിന് ശേഷം തുടരും എന്ന പടത്തിനാണ് 15, 20 ടിക്കറ്റുകളൊക്കെ ഒരുമിച്ചു വിറ്റു പോകുന്നത്. അതേപോലെ കഴിഞ്ഞ നാലഞ്ച് ദിവസമായി ദിലീപിന്റെ പ്രിൻസ് ആൻഡ് ഫാമിലി എന്ന ചിത്രത്തിനും 15, 20 ടിക്കറ്റുകളൊക്കെ ഒരുമിച്ച് വിറ്റുപോവുകയാണ്. അത് ഓടുന്ന നല്ല പടത്തിന്റെ ലക്ഷണമായാണ് കാണുന്നത്. അവസാന 20 മിനിട്ട് വളരെ സൂപ്പറായിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്. ഫാമിലിയാണ് പടത്തിന് കയറുന്നത്. പടത്തിന് എല്ലാ വിജയാശംസയും നേർന്നുകൊണ്ടാണ് ലിബർട്ടി ബഷീർ വിഡിയോ അവസാനിപ്പിക്കുന്നത്.
പ്രിന്‍സ് ആന്‍ഡ് ഫാമിലി പ്രേക്ഷകപ്രീതി നേടി തിയറ്ററുകളില്‍ തുടരുകയാണ്. സമീപ വര്‍ഷങ്ങളില്‍ ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും നല്ല അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്. തന്‍റെ 150 ആം ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലി വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ ദിലീപും രംഗത്ത് എത്തി. സിനിമ വലിയ വിജയം ആകുന്നതില്‍ സന്തോഷമുണ്ടെന്നും പലപ്പോഴും താന്‍ വീഴുമ്പോള്‍ ജനമാണ് കൈപിടിച്ച് നിര്‍ത്തിയതെന്നും ദിലീപ് പറയുന്നു. പ്രിന്‍സ് ആന്‍ഡ് ഫാമിലിയുടെ വിജയാഘോഷ വേദിയിലായിരുന്നു ദിലീപ് തന്‍റെ സന്തോഷം പങ്കുവച്ചത്.
‘ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്താണ് സച്ചി എനിക്ക് രാമലീല സമ്മാനിച്ചത്. സച്ചി എനിക്ക് വേണ്ടിയാണോ ഇവിടെ ജനിച്ചതെന്ന് എനിക്ക് തോന്നി, ഇനി മലയാളസിനിമയില്‍ ദിലീപ് ഇല്ലെന്ന് പറഞ്ഞ സമയത്ത് കൈ വിടാതെ ചേര്‍ത്ത് പിടിച്ചു ജനം, പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് തിരക്ക് കാണുമ്പോള്‍ സന്തോഷം, ചിത്രത്തിന് നല്ല മൗത്ത് പബ്ലിസിറ്റിയുണ്ട്, എന്‍റെ 150 ആം ചിത്രം സ്വീകരിച്ചത് കാണുമ്പോള്‍ സന്തോഷം.’ ദിലീപ് പറഞ്ഞു.
നേരത്തേ ദിലീപിനെ രൂക്ഷ ഭാഷയിൽ വിമർശിച്ചിട്ടുള്ളയാളാണ് ലിബർട്ടി ബഷീർ.