ഒറ്റക്ക് വഴിവെട്ടി വന്നവന്‍ എന്നാണ് കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ ആസിഫ് അലിയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ പ്രയോഗത്തിന് വിലയില്ലെന്നാണ് ആസിഫ് അലി തന്നെ പറയുന്നത്. എല്ലാവരും ഇന്ന് നല്ലൊരു നിലയില്‍ എത്തിയിട്ടുണ്ടെങ്കില്‍ അതിന് കാരണം ചെറുപ്പം മുതലേ നമുക്ക് ചുറ്റും ഉണ്ടായിരുന്നവര്‍ കൂടിയാണെന്നാണ് താരം പറയുന്നത്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ആസിഫ് ഇക്കാര്യം പറഞ്ഞത്.
ആസിഫ് അലിയുടെ വാക്കുകള്‍
ഒറ്റക്ക് വഴിവെട്ടി വന്നവന്‍ എന്ന പ്രയോഗത്തിന് ഒരു വിലയും ഇല്ല. നമ്മള്‍ എല്ലാവരും ഇന്ന് നില്‍ക്കുന്ന നിലയില്‍ എത്താനുള്ള കാരണം നമ്മുടെ ചുറ്റുമുള്ളവരും നമ്മളെ സ്നേഹിക്കുന്നവരും നമ്മളെ സപ്പോര്‍ട്ട് ചെയ്തവരുമൊക്കെയാണ്. എന്‍റെ ചെറുപ്പം മുതലുള്ള സുഹൃത്തുക്കള്‍ മുതല്‍ എന്‍റെ മാതാപിതാക്കള്‍, എന്‍റെ അധ്യാപകര്‍ എല്ലാവരും ഞാന്‍ ഇന്ന് നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് കാരണക്കാരാണ്.
ആസിഫ് അലി നായകനാകുന്ന ‘സർക്കീട്ട്’ റിലീസിനെത്തുന്നതിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് സംവിധായകൻ താമർ പങ്കുവച്ചൊരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. സിനിമയുടെ ചിത്രീകരണത്തിനിടെ നിലത്ത് പുതച്ച് കിടന്നുറങ്ങുന്ന ആസിഫ് അലിയുടെ ചിത്രമാണ് സംവിധായകന്‍ പങ്കിട്ടിരുന്നത്.