നാല്‍പ്പത്താറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചു. ‘ഉമ്മയും പപ്പയും, സന്തോഷകരമായ വിവാഹ വാർഷികം ആശംസിക്കുന്നു. നമ്മുടെ കൂട്ടായ ഹൃദയങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറത്തേക്ക് നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു ’ എന്നാണ് ദുൽഖർ കുറിച്ചത്.
ഏറ്റവും മനോഹരമായ ദമ്പതികൾ, ഒരിക്കലും പറയപ്പെടാത്ത ഏറ്റവും മഹത്തായ പ്രണയകഥ എന്നീ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രം പങ്കുവച്ചത്. കഴിഞ്ഞ ദിവസം മകള്‍ മറിയത്തിനും ഉമ്മ സുല്‍ഫത്തിനും പിറന്നാള്‍ ആശംസ നേര്‍ന്ന് ദുല്‍ഖര്‍ മനോഹരമായൊരു കുറിപ്പ് പങ്കുവെച്ചിരുന്നു. മറിയത്തിന്റെ പിറന്നാള്‍ മെയ് അഞ്ചിനും സുല്‍ഫത്തിന്റെ പിറന്നാള്‍ മെയ് നാലിനുമാണ്. മമ്മൂട്ടിയുടേയും സുല്‍ഫത്തിന്റേയും വിവാഹ വാര്‍ഷികം മെയ് ആറിനുമാണ്. അടുത്തടുത്ത് മൂന്ന് ആഘോഷങ്ങള്‍ വരുന്നതിന്റെ സന്തോഷത്തെ കുറിച്ച് ദുല്‍ഖര്‍ നേരത്തെ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.1979 മെയ് ആറിനാണ് മമ്മൂട്ടിയും സുല്‍ഫത്തും വിവാഹിതരാകുന്നത്.