നടി നിമിഷ സജയന്‍റെ സഹോദരി നീതു സജയൻ വിവാഹിതയായി. നിമിഷ തന്നെയാണ് സഹോദരിയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവച്ചത്. കാർത്തിക്ക് ശിവശങ്കർ എന്നാണ് വരന്‍റെ പേര്. 'എന്‍റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ്സ് സന്തോഷത്താൽ പുഞ്ചിരിക്കുകയാണ്' എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം നിമിഷ കുറിച്ചത്. ചുവപ്പ് പട്ടുസാരിയില്‍ ട്രഡീഷണല്‍ ലുക്കിലാണ് സഹോദരിയുടെ വിവാഹത്തിന് നിമിഷ എത്തിയത്. കസവുസാരിയായിരുന്നു വധുവിന്‍റെ വേഷം.
കൊച്ചിയില്‍ അടുത്തിടെ പുതിയ വീട് സ്വന്തമാക്കിയതിന് പിന്നാലെയാണ് സഹോദരിയുടെ കല്യാണത്തിന്‍റെ സന്തോഷവും നിമിഷ പങ്കുവച്ചത്.
ഗൃഹപ്രവേശത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും എത്തിയിരുന്നു. നടി അനു സിത്താര, ഗണപതി, ചിദംബരം, പി. രാജീവ്, ഷാഹി കബീർ, ശ്രീജിത്ത്, കാർത്തിക് തുടങ്ങിയ താരങ്ങളാണ് അതിഥികളായി എത്തിയത്. 'ജനനി' എന്നാണ് വീടിന് പേരിട്ടത്. 'ഹാപ്പി നിമിഷാ ഡേ' എന്ന തലക്കെട്ടിലാണ് വീട് പാലുകാച്ചലിന്റെ ചിത്രങ്ങൾ നിമിഷ പങ്കുവച്ചത്.