thudarum-premotion

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ശോഭന കോംബോയിൽ എത്തുന്ന തുടരും. 15 വർഷങ്ങള്‍ക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോൾ ചിത്രത്തിന്‍റെ പ്രമോഷന്‍ നടക്കുകയാണ്. എന്നാൽ പ്രൊമോഷന് സംവിധായകൻ തരുൺ മൂർത്തി മാത്രമാണുള്ളത്. മോഹൻലാലും ശോഭനയും അഭിമുഖങ്ങള്‍ക്കെത്താത്തത്  എന്തുകൊണ്ടാണെന്ന്  വ്യക്തമാക്കുകയാണ് തരുണ്‍മൂര്‍ത്തി.

ഇരുവരെയും വീണ്ടും ഒരുമിച്ച് കാണുന്നതിന്‍റെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടുത്താതെയിരിക്കാനാണ് ആ തീരുമാനമെന്നാണ് അദ്ദേഹം പറയുന്നത്. മോഹൻലാൽ-ശോഭന കോംബോയുടെ കെമിസ്ട്രിയും മാജിക്കും കാണേണ്ടത് തിയേറ്ററിൽ ആണെന്നും സിനിമയുടെ റിലീസിന് ശേഷം അഭിനേതാക്കൾ സംസാരിക്കുമെന്നുമാണ് തരുൺ പറയുന്നത്.

തരുണ്‍ മൂര്‍ത്തിയുടെ വാക്കുകള്‍

സിനിമക്ക് മുന്‍പേ സിനിമയുടെ ടെക്നീഷ്യന്‍സാണ് സംസാരിക്കേണ്ടത്. പ്രമോഷന് ലാലേട്ടനെയും ശോഭനയെയുമാണ് കൊണ്ടുവരുന്നതെങ്കില്‍ പിന്നെ സിനിമയില്‍ പിന്നെ എന്താണ് കാണാനുള്ളത്. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു കൊതിയുണ്ട്. അവര്‍ വന്നിരുന്നാല്‍ തന്നെ അവര്‍ക്ക് ഒരു കെമിസ്ട്രിയുണ്ട്. ആ കെമിസ്ട്രി ആസ്വദിക്കേണ്ടത് സ്ക്രീനിലാണ്. സിനിമക്ക് ശേഷമാണെങ്കില്‍ അവരെ കൊണ്ടുവരാം. പിന്നണി പ്രവര്‍ത്തകരാണ് സിനിമയെക്കുറിച്ച് പറയേണ്ടത്. സിനിമ ഇറങ്ങിയതിന് ശേഷം മുന്നണി വര്‍ത്തകര്‍ മുന്നില്‍ വന്ന് സംസാരിക്കും. അങ്ങനെയൊരു കോണ്‍സെപ്റ്റ് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. ക്ലിക്ക് ബൈറ്റിന് വേണ്ടി അവരെ കൊണ്ടുവന്ന് ഇരുത്തില്ല. അവരുടെ കെമിസ്ട്രി സ്ക്രീനില്‍ കാണണം.

ENGLISH SUMMARY:

The director explains the reason behind superstar Mohanlal and actress Shobana not attending the promotional events of their latest film. Their absence had sparked speculation among fans and the film industry alike.