archana-kavi

TOPICS COVERED

പുതിയ വീടിന്റെ സന്തോഷം പങ്കുവച്ച് നടി അർച്ചന കവി. നാട്ടിൽ വിശ്രമജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കായിട്ടാണ് വീട് നിർമിച്ചതെന്ന് അർച്ചന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വീടിന്റെ പാലുകാച്ചൽ നടന്നത്. വീടുനിർമാണത്തിന് എത്തിയ അതിഥി തൊഴിലാളികൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.

‘വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ നിങ്ങളുടെ മാതാപിതാക്കൾക്കായി ഒരു റിട്ടയർമെൻ്റ് ഹോം ആസൂത്രണം ചെയ്യുക എന്നത് ശരിക്കും സവിശേഷമായ ഒന്നാണ്. ഞങ്ങളുടെ ആ വീട്ടിലെ കൊച്ചു കാഴ്ചകൾ,’ അർച്ചന കവി കുറിച്ചു. വീടുപണിക്കെത്തിയ അതിഥി തൊഴിലാളികൾക്കൊപ്പം പുഞ്ചിരിയോടെ ഇരിക്കുന്ന താരത്തെ ചിത്രങ്ങളിൽ കാണാം. കേരളശൈലിയിലുള്ള വീടാണ് അർച്ചന മാതാപിതാക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ദീർഘകാലമായി അർച്ചനയും കുടുംബവും ഡൽഹിയിലാണ് താമസം. 

ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അർച്ചന കവി സിനിമയിലേക്ക് ചുവടുവെക്കുന്നത്.മമ്മി ആൻഡ് മി, സോൾട്ട് ആൻഡ് പെപ്പർ, ഹണി ബീ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം വിഷാദരോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പ്രിമെൻസ്ട്രുവൽ ഡയസ്ഫോറിക് ഡിസോർഡർ (പിഎംഡിഡി) എന്ന രോഗാവസ്ഥയായിരുന്നു താരത്തിന്. മൂന്നു വർഷത്തോളം അതിനുള്ള ചികിത്സയിലായിരുന്നു. അടുത്തിടെ ഒരു ടെലിവിഷൻ സീരിയലിൽ താരം വേഷമിട്ടിരുന്നു.

ENGLISH SUMMARY:

Actress Archana Kavi has shared glimpses of a special moment in her life — the completion of a new home built for her parents, who wish to enjoy a peaceful and relaxed life in their native place. Taking to social media, Archana expressed her happiness and gratitude, noting that the paalukaachal was held recently. She also shared heartfelt photos with the guest workers who helped build the house, highlighting the people behind the scenes of this cherished dream.