ഷൈന്‍ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചൂട് പിടിക്കവേ ശ്രദ്ധ നേടി സംവിധായകന്‍ മേജര്‍ രവിയുടെ പരാമര്‍ശങ്ങള്‍. ഷൈനിനെ പോലെ ഒരു നല്ല വ്യക്തിയെ കണ്ടിട്ടില്ല എന്നാണ് മേജര്‍ രവി പറഞ്ഞത്. പെട്ടുപോയെങ്കില്‍ തിരികെ കൊണ്ടുവരാനല്ലേ ശ്രമിക്കേണ്ടതെന്നും യൂട്യൂബ് ചാനലുകളോട് മേജര്‍ പറഞ്ഞു.
'ഷൈനിനെ എനിക്ക് നല്ലതുപോലെ അറിയാം. ഇത്രയും നല്ലൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല. നേരിട്ട് ഇടപഴകിയ സമയത്തെല്ലാം ഒരിക്കലും അപമര്യാദയായി സംസാരിക്കാത്ത വ്യക്തിയാണ്. ഇങ്ങനെയൊരു സംഭവത്തില്‍ പെട്ടുപോയിട്ടുണ്ടെങ്കില്‍ തിരിച്ചുകൊണ്ടുവരാനല്ലേ നോക്കേണ്ടത്. പരാതി നല്‍കിയ കുട്ടിയുടെ പേര് ഞാന്‍ പറയുന്നില്ല. ആ കുട്ടിയുടെ നിലപാടിനേയും അഭിനന്ദിക്കുകയാണ്. കാരണം ഈ പേര് പുറത്തുവരുമെന്ന് അവരൊരിക്കലും വിചാരിച്ചില്ല. അവര്‍ക്ക് വന്ന വിഷമമാണ് പറഞ്ഞത്. അതുകൊണ്ടാണ് കേസ് പിന്‍വലിക്കുകയാണെന്ന് പറഞ്ഞത്,' മേജര്‍ രവി പറഞ്ഞു.
അതേസമയം ലഹരിക്കേസില്‍ ഷൈന്‍ ടോം ചാക്കോയെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിഉപയോഗിച്ചതിനും ഗൂഢാലോനചയ്ക്കുമാണ് കേസെടുത്തത്. എന്‍.ഡി.പി.എസ് ആക്ട് 27, 29 വകുപ്പുകള്‍ ചുമത്തി. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നാലുമണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരി ഇടപാടുകാരന്‍ സജീറിനെ അറിയാമെന്നും ഷൈനിന് ചോദ്യം ചെയ്യലില്‍ സമ്മതിക്കേണ്ടിവന്നു. സജീറിനെ തേടി ഹോട്ടലില്‍ പൊലീസെത്തിയപ്പോഴാണ് ഷൈന്‍ ജനല്‍ വഴി ചാടി രക്ഷപ്പെട്ടത്.