തനിക്കും സുഹൃത്തുക്കള്‍ക്കും നേരിട്ട ദുരനുഭവം പങ്കുവച്ച് നടി മാളവിക മോഹനന്‍. മുഹൃത്തുക്കള്‍ക്കൊപ്പം മുമ്പ് ട്രെയിന്‍ യാത്ര നടത്തിയപ്പോള്‍ നേരിട്ട ദുരനുഭവമാണ് താരം പങ്കുവച്ചത്. പേടി കാരണം അന്ന് പ്രതികരിക്കാനായില്ലെന്നും ഹൗട്ടര്‍ഫ്ലൈ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മാളവിക പറഞ്ഞു.
"പണ്ട് ഞാനും രണ്ട് സുഹൃത്തുക്കളും കൂടി ലോക്കൽ ട്രെയിനിൽ തിരികെ വരിക ആയിരുന്നു. സമയം ഒരു ഒൻപതര ആയിട്ടുണ്ടാകും. ആ കംപാർട്മെന്റിൽ ഞങ്ങളല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞാൻ ജനലിന്റെ വരശത്ത് ആയിരുന്നു ഇരുന്നത്. ഞങ്ങളെ കണ്ടതും ഒരാൾ വിൻഡോയുടെ അടുത്ത് വന്നു. അയാൾ മുഖം ഗ്രില്ലിൽ വച്ച് ഒരുമ്മ തരുമോന്ന് ചോദിച്ചു. ഞങ്ങൾ മരവിച്ചിരുന്നു പോയി. അന്ന് ഞങ്ങൾക്ക് 19-20 വയസ് വരും. ഇതിനോടൊക്കെ എങ്ങനെ പ്രതികരണമെന്ന് അന്ന് അറിയില്ലായിരുന്നു. എന്തെങ്കിലും പ്രതികരിച്ചാൽ അയാൾ അകത്തേക്ക് വരുമോ എന്ന പേടിയും ഉണ്ടായി. അടുത്ത സ്റ്റേഷൻ എത്താനാണെങ്കിൽ 10 മിനിറ്റും എടുക്കും. എല്ലാ പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകും,' മാളവിക പറഞ്ഞു.
മോഹന്‍ലാലിനൊപ്പം ഒരുമിക്കുന്ന ഹൃദയപൂര്‍വമാണ് അണിയറയില്‍ ഒരുങ്ങുന്ന മാളവികയുടെ പുതിയ ചിത്രം. സത്യന്‍ അന്തിക്കാടാണ് ചിത്രം സംവിധാനം ചെയ്യുന്നത്.