പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ വിജയകരമായി മുന്നേറുകയാണ്. ലൂസിഫര്‍ അവശേഷിപ്പിച്ച ചോദ്യങ്ങള്‍ക്കെല്ലാം എമ്പുരാനിലൂടെ മറുപടി നല്‍കിയിരിക്കുകയാണ് പൃഥ്വി. ഇപ്പോഴിതാ ചിത്രത്തിലെ മഞ്ജു വാര്യരുടെ മാസ് സീന്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തിയാണ് വിഡിയോ.
പ്രിയദര്‍ശിനി രാംദാസായി മഞ്ജു അസാധ്യ പ്രകടനം എന്നായിരുന്നു ചിത്രം കണ്ടവരെല്ലാം പറഞ്ഞത്. ഡയലോഗായാലും പെര്‍ഫോമന്‍സായാലും മഞ്ജു വാര്യര്‍ മികച്ചത് എന്നായിരുന്നു അഭിപ്രായം. അന്ന് ജതിന്‍ രാംദാസിന്റെ പ്രസംഗം കേട്ട് കോരിത്തരിച്ച അതേ ഫീലാണ് ഇത്തവണ പ്രിയദര്‍ശിനിയില്‍ നിന്നും കിട്ടിയത്. മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ കൃത്യമായി തന്നെ പൃഥ്വി വിനിയോഗിച്ചിട്ടുണ്ട് എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.