ഫയല്‍ ചിത്രം
എമ്പുരാന്‍ വിഷയത്തില്‍ തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ പ്രതികരണവുമായി മേജര്‍ രവി. എമ്പുരാന്‍ മോശമെന്ന് പറഞ്ഞിട്ടില്ലെന്നും സാങ്കേതികമായി മികച്ച ചിത്രമാണെന്നും പറഞ്ഞ മേജര്‍ രവി മോഹന്‍ലാലിന്‍റെ പ്രീതി തനിക്ക് നേടേണ്ട ആവശ്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു.
‘മോഹന്‍ലാലിന്‍റെ ഫാന്‍സ് ചോദിക്കുന്നു മേജര്‍ രവി ആരാണെന്ന്. മേജര്‍ രവി മോഹന്‍ ലാലിന്‍റെ ചങ്കാണ്. അതിനി മോഹന്‍ലാലിന് വേണ്ടെങ്കിലും, പിന്നെ അതിന് താഴെ ഒരു പരാമര്‍ശം കണ്ടിരുന്നു വിശ്വശാന്തി ഫൗണ്ടേഷനെ കുറിച്ച്. അതിന്‍റെ ഡ്രാഫ്റ്റ് എഴുതിക്കൊടുത്തത് ആരാണെന്ന് എനിക്ക് നന്നായിട്ടറിയാം. മോഹന്‍ലാലിന്‍റെ കൂടെ നടക്കുന്ന ഒരുത്തനാണ്. അവനെ ഞങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷനില്‍ കയറ്റിയിട്ടില്ല. അവനെ എന്ന് തന്നെ പറയുന്നു. നിങ്ങള്‍ കണ്ടുപിടിച്ചോ’ മേജര്‍ രവി പറഞ്ഞു.
‘94 മാര്‍ച്ച് 13 തൊട്ടുള്ള ബന്ധമാണ് മോഹന്‍ലാലിനോട്. പടം ചെയ്താലും ഇല്ലെങ്കിലും മരിക്കുന്നവരെ ആ ബന്ധം അങ്ങിനെയുണ്ടാകും. എനിക്ക് ലാലിനോട് ഒരു കടപ്പാടുണ്ട്. കീര്‍ത്തിചക്ര എന്ന പടം ചെയ്ത് എന്നെ മേജര്‍ രവിയാക്കിയത് മോഹന്‍ലാലാണ്. അത് നിര്‍മ്മിച്ചത് ആന്‍റണി പെരുമ്പാവൂരല്ല. ആര്‍.ബി.ചൗധരി സാറാണ്. എനിക്ക് ഇവരോട് രണ്ട് പേരോടും മാത്രമേ കടപ്പാടുള്ളൂ. ആരെന്തുപറഞ്ഞാലും കുഴപ്പമില്ല. മോഹന്‍ലാലിന്‍റെ ഫാന്‍സ് ചോദിക്കുന്നു മേജര്‍ രവി ആരാണെന്ന്. മേജര്‍ രവി മോഹന്‍ ലാലിന്‍റെ ചങ്കാണ്. അതിനി മോഹന്‍ലാലിന് വേണ്ടെങ്കിലും’ അദ്ദേഹം പറയുന്നു.
സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും മേജര്‍ രവി പ്രതികരിച്ചു. ‘ട്രോളും കാര്യങ്ങളും ഞാന്‍ നോക്കാറില്ല. തെറിവിളിക്കുന്നത് ഒരു പ്രത്യേക വിഭാഗമാണെന്ന് നമുക്കറിയാം. ബുള്ളറ്റുകളെ പേടിച്ചിട്ടില്ല പിന്നെയാണോ സൈബര്‍ അറ്റാക്ക്'.
മല്ലിക സുകുമാരന്‍റേത് ഒരമ്മയുടെ വികാരമാണ്. പൃഥ്വിയെ ഒരിക്കലും ഒറ്റപ്പെടുത്തിയില്ല. എനിക്ക് ഇഷ്ടവുമാണ്. പക്ഷേ ആരെങ്കിലും രാജ്യവിരുദ്ധ- സര്‍ക്കാര്‍ വിരുദ്ധ പ്രൊപ്പഗാണ്ട നടത്തിയാല്‍... ഞാന്‍ ഒരു രാഷ്ട്രവാദിയാണ്, രാഷ്ട്രീയവാദിയല്ല. അതുകൊണ്ട് ഞാന്‍ എന്തായാലും എതിര്‍ക്കും. പടത്തില്‍ രാജ്യവിരുദ്ധതയുണ്ട്. കാരണം സത്യത്തെ മറച്ചുവച്ചു. എന്‍റെ പടങ്ങളില്‍ രാജ്യ സ്നേഹമാണ്. രാജ്യദ്രോഹമല്ല’ മേജര്‍ രവി പറയുന്നു.
ഞാനായിട്ട് എന്തെങ്കിലും തുടങ്ങേണ്ട, ട്രിഗര്‍ ചെയ്യേണ്ട എന്ന് കരുതി. പക്ഷേ ജനങ്ങള്‍ ഇളകി. ഇപ്പോളും ഞാന്‍ അതിനെക്കുറിച്ച് അധികം പറഞ്ഞിട്ടില്ല. സത്യാവസ്ഥകളെ മറച്ചുപിടിച്ച് പലതും പകുതിക്ക് കൊണ്ടുവന്നിട്ട് നിര്‍മിച്ച ഫിക്ഷനാണ്. അതിന്‍റെ ഫലമല്ലേ ജനങ്ങള്‍ ഇളകിയത്. ആ പ്രശ്നങ്ങളേ ഞാനും പറഞ്ഞിട്ടുള്ളൂ. പടത്തില്‍ രാജ്യവിരുദ്ധതയുണ്ട്. കാരണം സത്യത്തെ മറച്ചുവച്ചു. എന്‍റെ പടങ്ങളില്‍ രാജ്യ സ്നേഹമാണ്. രാജ്യദ്രോഹമല്ല’ മേജര്‍ രവി കൂട്ടിച്ചേര്‍ത്തു.