രാമസിംഹന്‍ സംവിധാനം ചെയ്ത 1921 പുഴ മുതല്‍ പുഴ വരെ യൂട്യൂബില്‍ റിലീസ് ചെയ്തു. വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനാക്കി രാമസിംഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് '1921 പുഴ മുതല്‍ പുഴ വരെ'. രാംസ് വോയിസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.
പ്രഖ്യാപന സമയം മുതല്‍ തന്നെ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. 2023 മാര്‍ച്ച് മൂന്നിന് റിലീസ് ചെയ്ത ചിത്രം ഒടിടി പ്ലാറ്റ്ഫോമുകളിലൊന്നും റിലീസ് ചെയ്തിട്ടില്ല.
മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വേഷമിട്ടത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍, കൃഷ്ണപ്രിയ, ദിനേശ് പണിക്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.