vadivelu-sona

TOPICS COVERED

ഒരു കോടി രൂപ തരാമെന്ന് പറഞ്ഞാലും നടന്‍ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന് നടി സോന ഹെയ്ഡന്‍. ഇനി പിച്ചയെടുക്കേണ്ടിവന്നാലും ഈ തീരുമാനത്തില്‍ മാറ്റമില്ലെന്നും സലോന പുതിയ വെബ് സീരിസ് പ്രൊമോഷനുവേണ്ടി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു. രജനീകാന്ത് ചിത്രം ‘കുസേലനി’ല്‍ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിനുശേഷം 16 ചിത്രങ്ങളില്‍ വടിവേലുവിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു. ഇതെല്ലാം താന്‍ നിരസിക്കുകയായിരുന്നുവെന്ന് സോന വെളിപ്പെടുത്തി.

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വടിവേലുവിനോടുള്ള സമീപനത്തിന്‍റെ കാരണം വ്യക്തമാക്കാന്‍ സോന തയാറായില്ല. സോനയുടെ വാക്കുകള്‍ പക്ഷേ തമിഴ് സിനിമാലോകത്ത് വലിയ വിവാദത്തിന് തിരികൊളുത്തി. വടിവേലു ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അജിത് നായകനായ ‘പൂവെല്ലാം ഉന്‍ വാസം’ എന്ന ചിത്രത്തിലൂടെയാണ് സോന ഹെയ്ഡന്‍ സിനിമാരംഗത്തെത്തിയത്. പിന്നീട് വിവിധ തെന്നിന്ത്യന്‍ ഭാഷകളില്‍ അഭിനയിച്ചു. ‘സ്മോക്’ എന്ന വെബ്സീരിസാണ് ഏറ്റവും ഒടുവില്‍ പുറത്തുവരാനിരിക്കുന്നത്. വലിയ ഇടവേളയ്ക്കുശേഷമാണ് സോന അഭിനയരംഗത്ത് തിരിച്ചെത്തുന്നത്. ‘സ്മോക്കി’ന്‍റെ രചനയും സംവിധാനവും സോന തന്നെയാണ്. 

ENGLISH SUMMARY:

Actress Sona Heiden's comments are currently a topic of discussion in the Tamil film industry. Her statement that she would not act alongside actor Vadivelu has sparked a major controversy. Sona, who entered the film industry through the Ajith-starrer Poovellam Un Vasam, later acted in several South Indian films.