വിജയരാഘവൻ ടൈറ്റിൽ റോളിൽ എത്തുന്ന 'ഔസേപ്പിന്റെ ഒസ്യത്ത്' ഇന്ന് തീയറ്ററുകളിൽ എത്തും. നവാഗതനായ ആർ.ജെ ശരത് ചന്ദ്രനാണ് ചിത്രത്തിന്‍റെ സംവിധാനം. 80കാരനായ ഔസേപ്പിന്‍റെയും 3 ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.
കുടുംബ ബന്ധങ്ങളുടെ ആഴവും അർഥവും പങ്കുവക്കുന്ന ചിത്രം കുടുംബ പ്രേക്ഷകർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും. സിനിമയുടെ ആകാംക്ഷ നിറയ്ക്കുന്ന ടീസർ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ, കനി കുസൃതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെയ്‌ഗൂർ ഫിലിംസിന്റെ ബാനറിൽ എഡ്‌വേർഡ് ആന്റണിയാണ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഔസേപ്പിന്റെയും മക്കളുടെയും കഥ ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തും.