alsabith-devananda

TOPICS COVERED

2k കിഡ്സിന്‍റെ അക്രമപരമ്പര തുടരുന്നതിനിടെ ബാലതാരങ്ങളായ ദേവനന്ദയോടും അൽസാബിത്തിനോടും മാപ്പ് പറഞ്ഞ് സോഷ്യല്‍മീഡിയ. തന്ത വൈബ് എന്നും തള്ള വൈബ് എന്നും പറഞ്ഞു ഇരുവരെയും കളിയാക്കിയിട്ടുണ്ടെന്നും ശരിക്കും ഇവരെ ഇവരുടെ മാതാപിതാക്കൾ വളർത്തിയത് പോലെ വേണം എല്ലാ മാതാപിതാക്കളും അവരുടെ മക്കളെ വളർത്താനെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

ചെറുപ്പം മുതൽ തന്നെ എങ്ങനെ സംസാരിക്കണം, എങ്ങനെ മറ്റുള്ളവരോട് പെരുമാറണം, എത്തരത്തിൽ മറ്റുള്ളവരെ ബഹുമാനിക്കണം എന്നൊക്കെ ഇവർക്ക് നന്നായി അറിയാം. ഇതൊന്നും അറിയാതെ തോന്നിയത് പോലെ വളരാൻ അവസരം ലഭിക്കുന്നത് കൊണ്ടാണ് ഇന്നത്തെ തലമുറ നശിച്ചു പോകുന്നത്. ചെറിയ പ്രായത്തിൽ തന്നെ വീട്ടിലെ പ്രശ്നങ്ങളും ബാധ്യതകളും ബുദ്ധിമുട്ടുകളും എല്ലാം കുട്ടികളെ അറിയിച്ചു വളർത്തണം. ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. 

ചെറിയ പ്രായത്തിൽ തന്നെ വീട്ടിലെ കടവും തീർത്തു ഇന്ന് തൻറെ കുടുംബത്തിലെ മുതിർന്നവരെ മുഴുവൻ പൊന്നുപോലെ നോക്കുന്ന വ്യക്തിയാണ് കേശു എന്ന് അറിയപ്പെടുന്ന അൽസാബിത്ത്. മുതിര്‍ന്നവരോട് ബഹുമാനത്തോടെ സംസാരിക്കുകയും പക്വതയോടെ പെരുമാറുകയും ചെയ്യുന്ന കുട്ടിയാണ് ദേവനന്ദയെന്നും ഒരു പരിപാടിക്ക് വിളക്ക് കൊളുത്തുവാൻ വേണ്ടി എഴുന്നേറ്റ സമയത്ത് കാലിലെ ചെരുപ്പ് ഊരി വയ്ക്കുന്ന വീഡിയോയില്‍ നിന്ന് തന്നെ അത് വ്യക്തമാണെന്നും പോസ്റ്റില്‍ പറയുന്നത്.

പക്വതയോടെ സംസാരിച്ചതിനും കുട്ടിത്തം കാണിക്കുന്നില്ലെന്നും പറഞ്ഞ് ഇരുവര്‍ക്കുമെതിരെ കടുത്ത സൈബര്‍ ആക്രമണം നടന്നിരുന്നു. ഇരുവര്‍ക്കും ബാല്യകാലം ആസ്വദിക്കാന്‍ ഭാഗ്യമില്ലെന്നും ഇപ്പോഴും തന്തവൈബ് ആയെന്നുമൊക്കെയായിരുന്നു പലരും പറഞ്ഞിരുന്നു. സൈബര്‍ ആക്രമണം അതിര് കടന്നപ്പോള്‍ ദേവനന്ദയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ENGLISH SUMMARY:

Social Media Apologizes to Child Actors Devananda and Alsabith