TOPICS COVERED

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് തമിഴ് താരം ജീവ. എന്നാല്‍ കഥാപാത്രത്തിന്‍റെ ഗെറ്റപ്പ് തനിക്ക് ഇഷ്​ട്ടപ്പെടാത്തതിനാല്‍ അവസരം നിഷേധിച്ചുവെന്നും താരം പറഞ്ഞു. സിനിമ വികടന് നല്‍കിയ അഭിമുഖത്തിലാണ് ജീവയുടെ പരാമര്‍ശങ്ങള്‍. 

‘മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ലാൽ സാറിനൊപ്പം ഒരു വില്ലൻ കഥാപാത്രം. പക്ഷേ അതിലെ ഗെറ്റപ്പ് എനിക്ക് ഇഷ്ടമായില്ല. അതുകൊണ്ട് ആ വേഷം ഞാൻ ചെയ്യുന്നില്ലെന്ന് ലിജോയോട് പറഞ്ഞു. നിരവധി സംവിധായകർ സിനിമയിലെ വേഷങ്ങൾക്ക് വേണ്ടി എന്നെ സമീപിച്ചിരുന്നു. പക്ഷേ പാതി മൊട്ട അടിച്ചുള്ള കഥാപാത്രം അല്ലെങ്കിൽ പാതി മീശ ഇല്ലാത്ത കഥാപാത്രം എല്ലാം വരുമ്പോൾ ഞാൻ അഭിനയിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദിയിലും നിരവധി ഓഫറുകൾ വന്നിരുന്നു,’ ജീവ പറഞ്ഞു.

മലൈക്കോട്ടൈ വാലിബനിലെ വില്ലന്‍ കഥാപാത്രമായ ചമതകനെ അവതരിപ്പിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ജീവയെ സമീപിച്ചത്. നടന്‍ ഡാനിഷ് സേഠ് ആണ് പിന്നീട് ഈ വേഷം അവതരിപ്പിച്ചത്. 

ENGLISH SUMMARY:

Tamil actor Jeeva said that he got an opportunity to act in Mohanlal's Malaikottai Valiban. But the actor said that he refused the opportunity as he did not like the getup of the character.