TOPICS COVERED

സമീപകാല മലയാള സിനിമകളിലെ വയലന്‍സിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ സിബി മലയില്‍. വിഷം കുത്തിവയ്ക്കുന്ന സിനിമകള്‍ ഉണ്ടാക്കരുതെന്നും സിനിമാക്കാര്‍ സമൂഹത്തോ‌ടുള്ള ഉത്തരവാദിത്തം കാട്ടണമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. ചില സിനിമകളില്‍ കൊല്ലുന്നതിന് ന്യായീകരണങ്ങള്‍ ഇല്ല. ഇത്തരം സിനിമകള്‍ 100 കോട‌ി ക്ലബ്ബില്‍ കയറുന്നത് ഭയപ്പെടുത്തുന്നു. 

മാര്‍ക്കോ അടക്കമുള്ള സിനിമകള്‍ കാണാനുള്ള ശക്തിയില്ലെന്നും അത്തരം സിനിമകള്‍ തെറ്റായി സ്വാധീനിക്കപ്പെടുന്നുണ്ടെന്നും മുന്‍ എം.പി രമ്യ ഹരിദാസും തുറന്നടിച്ചു. ഇന്നത്തെ സിനിമകളില്‍ എത്ര ലാഘവത്തോട‌െയാണ് കൊല്ലുന്നത്. പുതുകാല സിനിമകളിലെ വയലന്‍സിനെതിരെ സമൂഹമാധ്യമങ്ങളിലും രോഷം മറനീക്കുന്നുണ്ടെന്നും രമ്യ ഹരിദാസ് പറഞ്ഞു

ENGLISH SUMMARY:

Director Sibi Malayil strongly criticizes violence in Malayalam films