മഹാകുംഭമേളയിൽ പങ്കെടുത്ത് ഗായിക അമൃത സുരേഷ്. പുണ്യനദിയിൽ സ്നാനം ചെയ്യുന്നതിന്റെ ചിത്രം ഗായിക സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അമൃത ധരിച്ചിരിക്കുന്നത്. സ്നാനം ചെയ്ത് പ്രാർഥനയോടെ കൈകൂപ്പി നിൽക്കുന്ന അമൃതയെ ചിത്രത്തിൽ കാണാനാകും.‘മഹാകുംഭമേളയിൽ നിന്നും മഹാശിവരാത്രി ആശംസകൾ’ എന്ന അടിക്കുറിപ്പോടെയാണ് അമൃത സുരേഷ് ചിത്രം പങ്കുവച്ചത്.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേള ഇന്ന് സമാപിക്കും. ത്രിവേണീ സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് സമാപനമാകുക. 64 കോടിയോളം പേര്‍ ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകള്‍. പൊതു ജനങ്ങള്‍ക്കുള്ള പ്രത്യേക ദിനമായ ഇന്ന് 2 കോടി തീര്‍ത്ഥാടകരെയാണ് സ്‌നാനത്തിനായി പ്രതീക്ഷിക്കുന്നത്. വന്‍ ജനത്തിരക്കിനെ തുടര്‍ന്ന് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് മേളനഗരിയില്‍ ഒരുക്കിയിരിക്കുന്നത്