ഇ.എം.എസ് മരിച്ചപ്പോള്‍ താന്‍ നിലവിളിച്ച് കരഞ്ഞിരുന്നുവെന്ന് നടി നിഖില വിമല്‍. ഇമോഷണല്‍ സിനിമകളെ പറ്റി സംസാരിക്കുമ്പോഴാണ് നിഖില വിമല്‍ ഇ.എം.എസ് മരിച്ചപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് മനസ് തുറന്നത്. തനിക്ക് ചെറുപ്പത്തില്‍ വിക്ക് ഉണ്ടായിരുന്നതു കൊണ്ട്, ഇ.എം.എസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വീട്ടുകാര്‍ വിളിച്ചിരുന്നതെന്നും നിഖില പറഞ്ഞു.
നിഖിലയുടെ വാക്കുകള്‍
‘ഇ.എം.എസ് മരിച്ചപ്പോള്‍ ഞാന്‍ നിലവിളിച്ച് കരഞ്ഞിരുന്നു. ചെറുപ്പത്തില്‍ എനിക്ക് വിക്കുണ്ടായിരുന്നു. അതിനാല്‍ എന്നെ വീട്ടിലുള്ളവര്‍ ഇ.എം.എസിന്റെ കൊച്ചുമോള്‍ എന്നായിരുന്നു വിളിച്ചിരുന്നത്. അതിനാല്‍ എന്റെ വിചാരം ഇ.എം.എസ് എന്റെ ശരിക്കുമുള്ള അച്ചച്ചന്‍ ആണെന്നാണ്. ഇം.എം.എസ് മരിച്ചപ്പോള്‍ എനിക്ക് അറിയാവുന്ന പേരാണല്ലോ എന്ന് കരുതി വീട്ടുകാര്‍ എന്നോട് മോളേ ഇഎംഎസ് മരിച്ചു പോയി എന്ന് പറഞ്ഞു. അയ്യോ ഇ.എം.എസ് അച്ഛച്ചന്‍ മരിച്ചു പോയെ എന്ന് നിലവിളിച്ച കരയുകയായിരുന്നു ഞാന്‍’