ഗായികയും അഭിനേത്രിയുമായ അരിയാന ഗ്രാൻഡേയുടെ പുതിയ രൂപം കണ്ട് അമ്പരന്ന് ആരാധകർ. ലണ്ടനിൽ നടന്ന ബാഫ്റ്റ പുരസ്കാരദാനചടങ്ങിലെ ദൃശ്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. ഭാരം വളരെയധികം കുറഞ്ഞ് മെലിഞ്ഞൊട്ടിയ നിലയിലാണ് അരിയാന ബാഫ്റ്റ വേദിയിലെത്തിയത്. ചിത്രങ്ങള്‍ അതിവേഗം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. അരിയാനക്ക് അസുഖം ഒന്നും ഇല്ലെന്ന് വിശ്വസിക്കുന്നുവെന്നും ആരോഗ്യത്തോടെ ഇരിക്കൂവെന്നും ആരാധകർ എക്സിൽ കുറിച്ചു. എന്നാൽ വണ്ണം കുറയ്ക്കുന്നതും കൂട്ടുന്നതും വ്യക്തികളുടെ സ്വകാര്യതയാണെന്നും അതിൽ ആരും ഇടപെടേണ്ട എന്നും വാദിക്കുന്നവരും ഉണ്ട്.
രണ്ട് മാസം മുന്‍പ് ഫ്രഞ്ച് മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ തന്റെ ശരീരത്തെ കുറിച്ചോര്‍ത്ത് ആളുകള്‍ വ്യാകുലപ്പെടുന്നതിനെ ചൊല്ലി താരം വൈകാരികമായി പ്രതികരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഞെട്ടിക്കുന്ന മാറ്റമാണ് അരിയാനയ്ക്ക് സംഭവിച്ചതെന്നാണ് ആരാധകര്‍ പറയുന്നത്. താന്‍ എന്നത്തെക്കാളും ആരോഗ്യവതിയാണെന്നും ശരീരത്തിന്റെ അഴകളവുകള്‍ നോക്കി അധിക്ഷേപിക്കുന്നവരെ താന്‍ കാര്യമാക്കുന്നില്ലെന്നും നടി പ്രതികരിച്ചു. താനെങ്ങനെ ഇരുന്നാലും അത് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ആരോഗ്യമുള്ള ശരീരത്തിന് ആരും മാനദണ്ഡമുണ്ടാക്കേണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. വിക്കഡിലെ പ്രകടനത്തിന് അരിയാനയ്ക്ക് ഓസ്കര് നോമിനേഷന് ലഭിച്ചിരുന്നു.
അമേരിക്കൻ സംഗീത പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഗായികയാണ് അരിയാന ഗ്രാൻഡെ. 2016ൽ ടൈം വാരികയുടെ ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ അവർ ഇടം പിടിച്ചിരുന്നു. സെവൻ റിങ്സ്, താങ്ക് യു നെക്സ്റ്റ്, റെയിൻ ഓൺ മി, വീ കാന്റ് ബി ഫ്രണ്ട്സ് തുടങ്ങിയവയാണ് തുടങ്ങി ഒട്ടേറെ ഗാനങ്ങൾ അരിയാനയുടേതായിട്ടുണ്ട്.