ദാവീദ് എന്ന ചിത്രത്തിനായി ശരീരഭാരം കുറച്ച് ആന്റണി വർഗീസ്. ചിത്രത്തിൽ ബോക്സിങ് താരത്തിന്റെ വേഷത്തിലാണ് പെപ്പെ എത്തിയത്. വർക്കൗട്ട് ദിനങ്ങളിലെ ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചു.
കുടവയർ ഉള്ള രൂപവും ഒരു ബോക്സിങ് താരത്തിന്റെ ശാരീരിക അവസ്ഥയിലെത്തിയതിനു ശേഷവുമുള്ള ചിത്രങ്ങളും വൈറലാണ്. 96 കിലോയിൽ നിന്നും 74 കിലോയിലേക്ക് എത്തിയെന്നും അതിനായി ഒപ്പം നിന്ന പരിശീലകർക്ക് പ്രത്യേക നന്ദിയുണ്ടെന്നും താരം പറഞ്ഞു.
വേൾഡ് ബോക്സിങ് കൗൺസലിന്റെ ഇന്ത്യയിലെ ഔദ്യോഗിക ഘടകമായ ഇന്ത്യൻ ബോക്സിങ് കൗൺസിലും കേരള ബോക്സിങ് കൗൺസലും സംയുക്തമായി നടത്തുന്ന 'ഡി' ഫൈറ്റ് നൈറ്റിനു മുന്നോടിയായി പ്രഫഷനൽ ബോക്സിങ് ലൈസൻസ് പെപ്പെയ്ക്കു ലഭിച്ചിരുന്നു