bramayugam-uk

മികച്ച സിനിമകള്‍ക്ക് ഭാഷയുടേതായ അതിര്‍വരമ്പുകളൊന്നുമില്ല ഒടിടിയുടെ വരവോടെ ലോകം മുഴുവനും ഏതു ഭാഷയിലുള്ള സിനിമയും കാണാം. ഇപ്പോഴിതാ ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്കൂളില്‍ മലയാള ചിത്രം ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന്‍ ക്ലാസ് എടുക്കുന്ന വിഡിയോ ആണ് സൈബറിടത്ത് വൈറല്‍.

അലന്‍ സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വീഡിയോ ആദ്യം പങ്കുവച്ചത്. പിന്നാലെ ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍, സംഗീത സംവിധായകന്‍ ക്രിസ്റ്റോ സേവ്യര്‍, കഥാപാത്രത്തെ അവതരിപ്പിച്ച അര്‍ജുന്‍ അശോകന്‍ എന്നിവരെല്ലാം ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലുള്ള യൂണിവേഴ്സിറ്റി ഫോര്‍ ദി ക്രിയേറ്റീവ് ആര്‍ട്സിലെ ക്ലാസ് റൂം ആണ് വീഡിയോയില്‍ ഉള്ളത് എന്നാണ് അതില്‍ത്തന്നെ എഴുതിയിരിക്കുന്നത്. മലയാളി സിനിമാപ്രേമികള്‍ ഈ വീഡിയോ കാര്യമായി ഏറ്റെടുക്കുന്നുണ്ട്. ലോകനിലവാരമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് സംഭവിക്കുന്നു എന്നതിന്‍റെ തെളിവായാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്.

മമ്മൂട്ടിയെയും അര്‍ജുന്‍ അശോകനെയും കൂടാതെ സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കൊടുമണ്‍ പോറ്റിയെന്ന കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. 

ENGLISH SUMMARY:

A video of a film school teacher in England conducting a class using the Malayalam movie Bhramayugam as a case study has gone viral on social media.