നായിക നിഖില വിമലിന്‍റെ അഭിമുഖങ്ങള്‍ പലപ്പോഴും ശ്രദ്ധേയമാകുന്നത് താരത്തിന്‍റെ മറുപടികള്‍ കൊണ്ടാണ്. ചോദ്യങ്ങളോട് അതേ നാണയത്തില്‍ മറുപടി നല്‍കുന്നതാണ് നിഖിലയുടെ രീതി. നിഖില നല്‍കുന്ന ഉത്തരങ്ങളാണ് സോഷ്യല്‍ മീഡിയ ആഘോഷിക്കാറുള്ളത്. അതുകൊണ്ട് തന്നെ 'തഗ് റാണി' എന്നൊരു പേരും സോഷ്യല്‍ മീഡിയ നിഖിലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ പറയുന്നത് തഗ്ഗല്ലെന്ന് പറയുകയാണ് താരം. 

പറയുന്നത് തഗ്ഗല്ല എന്ന് ഞാന്‍ എല്ലാ കാലത്തും പറഞ്ഞിട്ടുണ്ടെന്ന് നിഖില വിമല്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ തഗ്ഗാണെന്നുള്ളത് ഓൺലൈൻ മീഡിയ തന്നെ പറഞ്ഞുണ്ടാക്കിയതാണ്. ജനറലായി ഒരാളുടെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ അല്ല എന്റെ ജീവിതത്തിൽ നടക്കുന്നതെന്നും നിഖില വിശദീകരിച്ചു. 

'ജനറലായിട്ട് ഒരാളുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളല്ല എന്‍റെ ജീവിതത്തില്‍ നടക്കുന്നത്. നിങ്ങളുടെ കൂട്ടത്തിലും അങ്ങനെയാരാളുണ്ടാകും. കാണിക്കുന്നത് അബദ്ധമാകും.. കടയില്‍ പോയാല്‍ കട അടച്ചിട്ടുണ്ടാകും.. എന്ത് ചെയ്താലും പണികിട്ടും.  അങ്ങനെയുള്ള ലൈഫാണ് എന്‍റേത്. അത് പറയുമ്പോള്‍ പെരുപ്പിച്ച് പറയുന്നതായി തോന്നുന്നതാണ്' എന്നും നിഖില വിമല്‍ പറഞ്ഞു. 

'രണ്ടാഴ്ചയായി ഒരു സിനിമയ്ക്കായി ഒരുക്കത്തിലായിരുന്നു. ആ സിനിമ നീണ്ടു പോയി. എനിക്കത് ശീലമാണ്..' നിഖില കൂട്ടിച്ചേര്‍ത്തു. ഇല്ലാത്തത് പറയുമ്പോള്‍ കള്ളലക്ഷണം വരുന്നതിനാല്‍ ഉള്ളത് മാത്രമെ പറയുകയുള്ളൂ. സത്യസന്ധമായി പറയുന്നതാണ് ആളുകള്‍ക്ക് തഗ്ഗായി തോന്നുന്നതെന്നും നിഖില പറഞ്ഞു. 

ENGLISH SUMMARY:

Actress Nikhila Vimal clarifies in an interview that she does not consider herself a 'thug' and that the label was created by online media. She emphasizes that her straightforward responses are often misinterpreted.