നടി തൃഷയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം വഴി തന്‍റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിച്ചത്. അക്കൗണ്ട് വീണ്ടെടുക്കും വരെ വരുന്ന പോസ്റ്റുകള്‍ ശ്രദ്ധിക്കരുതെന്നും അക്കൗണ്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്നും താരം സ്റ്റോറിയിലുടെ പറഞ്ഞു.
വിടാമുയർച്ചിയാണ് തൃഷയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. 'മങ്കാത്ത'ക്ക് ശേഷം അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് വിടാമുയർച്ചി.
20 വർഷത്തെ സിനിമാ ജീവിതം അവസാനിപ്പിച്ച് തൃഷ രാഷ്ട്രീയത്തിലിറങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. വിജയ്‍യും തൃഷയും അടുപ്പത്തിലാണെന്ന അഭ്യൂഹം ശക്തമായതിന് പിന്നാലെയാണ് പുതിയ അഭ്യൂഹം ഉടലെടുത്തത്. ടൊവീനോ ചിത്രം ഐഡന്റിറ്റിയാണ് മലയാളത്തിൽ തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.