എന്നാലും ലാലേട്ടാ..എന്താ ആ ചിരി, ഈ ലുക്ക് പൊളിയാണ് ലാലേട്ടാ...ചിരിയും ലാലേട്ടനും അത് ഒന്നൊന്നര കോംബോ ആണ്, ദാ ഇങ്ങനെ പോകുന്നു മോഹന്‍ലാലിന്‍റെ ഒരു ചിരി ചിത്രത്തെ വാഴ്ത്തിയുള്ള സൈബറിടത്തെ ചര്‍ച്ച. പത്ത് വർഷങ്ങൾക്കിപ്പുറം മോഹൻലാലും സത്യൻ അന്തിക്കാടും വീണ്ടും കൈ കൊടുക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന്‍റെ പൂജ ചടങ്ങിലെ മോഹൻലാലിന്റെ ലുക്കാണ് ഇപ്പോള്‍ വൈറല്‍
വെള്ള ഷർട്ടും ധരിച്ച് ട്രിം ചെയ്ത താടിയും മുഖത്ത് ഒരു കണ്ണടയുമായി മോഹൻലാൽ പ്രത്യക്ഷപ്പെട്ടപ്പോൾ അത് ആരാധകർക്ക് ആവേശമായി. ചടങ്ങിൽ ഉടനീളം മോഹൻലാലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ആരാധകർ ആഘോഷമാക്കുകയാണ്. നാടോടിക്കാറ്റിലും വരവേൽപ്പിലുമെല്ലാം കണ്ട 'ലാലേട്ടന്റെ ചിരി' വീണ്ടും കാണാൻ കഴിഞ്ഞു എന്നാണ് ചിലർ കുറിച്ചത്.
2015 ല്‍ പുറത്തെത്തിയ എന്നും എപ്പോഴും'ആണ് സത്യല്‍–ലാല്‍ കൂട്ടുകെട്ടിലെ അവസാന ചിത്രം. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ സിനിമ കൂടിയാണ് ഹൃദയപൂര്‍വ്വം. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ താരമായ മാളവിക മോഹനനാണ് സിനിമയിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.