സെലിബ്രിറ്റികളുടെ വാച്ചുകളെ കുറിച്ചും ഔട്ട്ഫിറ്റുകളെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ റീല്‍ ചെയ്യുന്ന സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററാണ് എഫിന്‍ എം. 'ക്രോണോഗ്രാഫ് 2022' എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് എഫിന്‍ റീലുകള്‍ പങ്കുവെയ്ക്കുന്നത്. അഞ്ചര ലക്ഷത്തോളം ആളുകള്‍ എഫിനെ ഇന്‍സ്റ്റയില്‍ ഫോളോ ചെയ്യുന്നുമുണ്ട്. ഇപ്പോളിതാ മോഹന്‍ലാല്‍ ഉപയോഗിച്ച വാച്ചിന്‍റെ വിലയെ പറ്റി പറയുകയാണ് എഫിന്‍ എം. റോളക്സിന്‍റെ വാച്ചാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത് . 1960തില്‍ നിര്‍മിച്ച് തുടങ്ങിയ വാച്ചാണ് ഇത്. ഇതിന്‍റെ നമ്പര്‍ റോളക്സ‌് 6426 മോഡല്‍ വാച്ചാണ്. 3 ലക്ഷം മുതല്‍ 6 ലക്ഷം വരെയാണ് വാച്ചിന്‍റെ വില വരുന്നത്.
അതേ സമയം താടി ട്രിം ചെയ്ത മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. ഏറെ നാളുകൾക്കു ശേഷമാണ് ഇത്തരം സ്റ്റൈലിൽ മോഹൻലാൽ എത്തുന്നത്. മന്ത്രി വി ശിവൻകുട്ടിയുടെ മകന്റെ വിവാഹസൽക്കാരത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു മോഹൻലാൽ. ഇതുകൂടാതെ സർക്കാർ സംഘടിപ്പിച്ച പൊതുപരിപാടിയിലും ഇങ്ങനെയൊരു ചുള്ളൻ ലുക്കിൽ മോഹൻലാലിനെ കണ്ടതിലുള്ള ആവേശത്തിലാണ് ആരാധകർ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ''ഹൃദയപൂർവം' എന്ന സിനിമയിൽ ഈ രൂപത്തിലായിരിക്കും മോഹൻലാൽ എത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്.