സിനിമ പ്രൊമോഷനെത്തിയ നടി അനശ്വര രാജനോട് പാട്ടുപാടണമെന്ന് ആവശ്യപ്പെട്ട ആരാധകനോട് ചൂടായി താരം. ‘അനശ്വര പാടണം’ എന്ന് ഒരാള്‍ വിളിച്ചുപറയുമ്പോള്‍ അനശ്വര മൈക്ക് താഴ്ത്തി കലിപ്പിച്ച് നോക്കി എന്തോ പറയുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അനശ്വര പൊതുമധ്യത്തില്‍ ചെയ്തത് മോശമായിപ്പോയി എന്ന തരത്തിലുള്ള കമന്‍റുകളാണ് കൂടുതലും. വിഡിയോ കാണാം;
സജിൻ ഗോപുവും അനശ്വര രാജനും പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സംഭവം. മറ്റ് അഭിനേതാക്കളും വേദിയിലുണ്ടായിരുന്നു. തുടർവിജയങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട നായികയായി മാറുകയാണ് അനശ്വര രാജൻ. അതിനിടെയാണ് വിമര്‍ശനം വിളിച്ചുവരുത്തിയ പ്രതികരണം.
കഴിഞ്ഞ വർഷത്തെ ഹിറ്റ് ചിത്രങ്ങളായ എബ്രഹാം ഓസ്‌ലറിലും ഗുരുവായൂർ അമ്പലനടയിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അനശ്വര ഈ വര്‍ഷത്തിന്‍റെ തുടക്കത്തില്‍ത്തന്നെ ‘രേഖാചിത്ര’ത്തിലൂടെ ബോക്സ് ഓഫിസിലെ മിന്നും താരമായി. ‘പൈങ്കിളി’യിലെ ‘ഹാര്‍ട്ട് അറ്റാക്’ എന്ന പാട്ട് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ആറുദിവസം കൊണ്ട് യൂട്യൂബില്‍ 11 ലക്ഷത്തിലേറെപ്പേര്‍ പാട്ടിന്‍റെ വിഡിയോ കണ്ടു.