TOPICS COVERED

അര്‍ജുന്‍ റെഡ്ഢി സിനിമയില്‍ നായികയായി ആദ്യം മനസില്‍ ഉണ്ടായിരുന്നത് സായ് പല്ലവിയായിരുന്നുവെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഢി വാങ്കാ. സായിയുടെ ഡേറ്റിനായി താന്‍ അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ സിനിമക്കായി അവര്‍ സ്ലീവ്​ലെസ് ഡ്രെസ് പോലും ധരിക്കില്ലെന്ന് അറിഞ്ഞിട്ട് പിന്മാറുകയായിരുന്നുവെന്നും സന്ദീപ് പറഞ്ഞു. സായ് പല്ലവിയുടെ പുതിയ ചിത്രം തണ്ടേലിന്റെ പ്രീ-റിലീസ് പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് ഈ വെളിപ്പെടുത്തൽ സന്ദീപ് റെഡ്ഢി നടത്തിയത്.

'പ്രേമം സിനിമ മുതലേ സായി പല്ലവിയുടെ അഭിനയം ഏറെ ഇഷ്ടമാണ്. അർജുൻ റെഡ്ഢി സിനിമയിൽ നായികയായി സായി പല്ലവിയാണ് ആദ്യം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. അവരുടെ ഡേറ്റിനെകുറിച്ച് അന്വേഷിക്കാൻ കേരളത്തിലെ ഒരു കോർഡിനേറ്ററെ സമീപിച്ചു. അയാളല്ല കോഓർഡിനേറ്ററെന്ന് ഇപ്പോഴാണ് എനിക്കറിയാൻ കഴിഞ്ഞത്. 

എന്തായാലും സിനിമയുടെ കാര്യം അന്ന് അയാളോട് സംസാരിച്ചു. എന്റെ കയ്യിൽ ഒരു പ്രണയകഥയുണ്ട്, സായി പല്ലവിയെയാണ് നായികായി മനസ്സില്‍ കാണുന്നതെന്ന് പറഞ്ഞു. എന്തായിരിക്കും സിനിമയിലെ പ്രണയ ഭാഗങ്ങളെന്ന് അയാൾ തിരിച്ചു ചോദിച്ചു. ഇതുവരെ തെലുങ്ക് സിനിമയിൽ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്രണയമായിരിക്കുമെന്ന് ഞാനും മറുപടിയായി പറഞ്ഞു. സർ അക്കാര്യമേ മറന്നേരെ, ആ പെൺകുട്ടി ഒരു സ്ലീവ്‌ലെസ് പോലും സിനിമയ്ക്കായി ധരിക്കില്ലെന്ന് അയാൾ തിരിച്ചു പറഞ്ഞു. സാധാരണ ഇങ്ങനെയുള്ള മറുപടികൾ കേൾക്കുമ്പോൾ ചിരിയാണ് വരിക. കാരണം കാലം കഴിയുന്തോറും പറ്റിയ അവസരം വരുമ്പോൾ നായികമാർ പല രീതിയില്‍ മാറുന്നതാണ് കണ്ടിട്ടുള്ളത്. 

ഞാൻ സായ് പല്ലവിയെ അഭിനന്ദിക്കുന്നു. കാരണം സായി പല്ലവി ഇതുവരെയും മാറിയിട്ടില്ല. പത്ത് വർഷത്തിനു മുമ്പെങ്ങനെയാണോ അതുപോലെ തന്നെയാണ് ഇവർ ഇപ്പോഴും നിൽക്കുന്നത്. കൂടാതെ സ്വന്തം കരിയറിൽ ഉടനീളം അവർ സ്വന്തം നിലവാരവും കലാപരമായ തിരഞ്ഞെടുപ്പുകളും ഭംഗിയായി നിലനിർത്തിയിട്ടുണ്ട്. ഇത്രയും ഉറച്ച തീരുമാനം ഒരു താരത്തിൽ കാണുന്നത് അപൂർവമാണ്,’ സന്ദീപ് റെഡ്ഢി പറഞ്ഞു

ENGLISH SUMMARY:

Director Sandeep Reddy Vanka said that Sai Pallavi was first in his mind as the heroine of Arjun Reddy's film. Sandeep said that he had searched for Sai's date but backed out after learning that she would not even wear a sleeveless dress for the film