നടന്‍ ബാലയെയും മുന്‍ ഭാര്യമാരെയും സംബന്ധിച്ച വാര്‍ത്തകള്‍ സൈബര്‍ ലോകത്ത് ഇടതടവില്ലാതെ ചര്‍ച്ചയാണ്. ബാല നാലാമത് വിവാഹം കഴിച്ചശേഷവും മുന്‍ ഭാര്യമാരായ അമൃതയും എലിസബത്തും വാര്‍ത്തകളില്‍ സാന്നിധ്യമായി തുടരുന്നു. മാമന്‍റെ മകള്‍ കോകിലയുമായുള്ള വിവാഹത്തിനു ശേഷം ബാല കൊച്ചി വിട്ട് വൈക്കത്തേക്ക് താമസം മാറിയിരുന്നു.

കോകിലയ്ക് മുന്‍പ് ബാലയുടെ ജീവിതപങ്കാളിയായിരുന്ന ഡോക്ടര്‍ എലിസബത്ത് പങ്കുവച്ച ഒരു വിഡിയോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയാണിപ്പോള്‍. തന്നെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് എലിസബത്ത് എത്തിയിരിക്കുന്നത്. ‘എനിക്ക് ഓട്ടിസമാണ്, കുട്ടികളുണ്ടാവില്ല എന്നൊക്കെ ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്, അത് പച്ചക്കള്ളമാണ്. തെളിവോ റിപ്പോര്‍ട്ടോ ഇല്ലാതെ ഇങ്ങനെ പറഞ്ഞുപരത്തുന്നത് ഹീനമാണ്. എത്ര നെഗറ്റീവ് കമന്‍റുകളിട്ടാലും പ്രതികരിക്കും. ഞാനിത് തുടരും എന്നും എലിസബത്ത് പറയുന്നു.

‘പരമാവധി നാണംകെട്ടും ചതിക്കപ്പെട്ടും കഴിഞ്ഞു. വളരെമോശം അവസ്ഥയില്‍ നിന്ന് പിടിച്ചുകയറി വരികയാണ്. ഇഷ്ടപ്പെട്ടവരുടെ മുന്നില്‍ നാണംകെട്ടു. ശരീരത്തിന്‍റെ പേരില്‍ അപമാനിക്കപ്പെട്ടു. ഇതില്‍ നിന്നെല്ലാം തിരിച്ചുവരുന്ന സമയമാണ്. അതിനിടെ നാല് നെഗറ്റീവ് കമന്‍റ് കണ്ടാല്‍ വിഡിയോ ഇടുന്നത് നിര്‍ത്തിപ്പോകും എന്ന് കരുതരുത്. ആ നാണമൊക്കെ എനിക്ക് പോയി. പേടിപ്പിച്ച് നിര്‍ത്താം എന്നും നോക്കേണ്ട. ഭീഷണി സന്ദേശങ്ങള്‍ പലതും വരുന്നുണ്ട്. പക്ഷേ ഞാന്‍ ആരേയും ഉപദ്രവിക്കാനില്ല. ഞാന്‍ എന്‍റെ കാര്യം നോക്കുന്നു. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ നിര്‍ത്തില്ല’ എന്നാണ് എലിസബത്ത് വിഡിയോയില്‍ പറയുന്നത്.