വസ്ത്രധാരണത്തിന്റെ പേരിൽ വധഭീഷണി വരെ നേരിട്ട നടിയും മോഡലുമാണ് ഉർഫി ജാവേദ്. ഇപ്പോഴിതാ ഒരു പരസ്യകമ്പനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഉർഫി. പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ തുണി അഴിക്കാമോ എന്ന് ചോദിച്ച് ഒരു പരസ്യകമ്പനി തന്റെ ടീമിനെ സമീപിച്ചതായി ഉർഫി പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉർഫി വ്യക്തമാക്കി.
ഒരു ഓറൽ ഹൈജിൻ ബ്രാൻഡാണ് തന്റെ ടീമിനോട് ഇങ്ങനെ ചോദിച്ചതെന്നും ഉർഫി വ്യക്തമാക്കി. ‘ഉർഫിക്കു വേണ്ടി ഞങ്ങളുടെ കൈവശം ഒരു സ്ക്രിപ്റ്റ് ഉണ്ട്. അവൾ വസ്ത്രം അഴിക്കാൻ തയാറാകുമോ?’ എന്നാണ് പരസ്യകമ്പനി അധികൃതർ വാട്‌സാപ്പിൽ ചോദിക്കുന്നത്. എന്താണ് നിങ്ങൾ ഉദ്ദേശിച്ചതെന്ന മറുചോദ്യത്തിന് ആദ്യം പറഞ്ഞ കാര്യം തന്നെ പരസ്യ കമ്പനിക്കാർ ആവർത്തിക്കുന്നു. ഇത്തരം ഒരു സമീപനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഉർഫി കൂട്ടിച്ചേർത്തു.